ആറ്റിങ്ങലിൽ ബസ്​ പാലത്തിൽനിന്ന്​ തലകീ​ഴായി മറിഞ്ഞു; ഒരു ​മരണം

തിരുവനന്തപുരം: ആറ്റിങ്ങൽ മാമം പാലത്തിൽ നിന്ന് സ്വകാര്യബസ് തലകീഴായി മറിഞ്ഞ് വിദ്യാർഥിനി മരിച്ചു. 16 വയസ് തോന്നിക്കുന്ന പെൺകുട്ടിയാണ് മരിച്ചത്. പെൺകുട്ടിയുടെ പേരു വിവരങ്ങൾ ലഭ്യമായിട്ടില്ല. ഇരുപതോളം പേർക്ക് പരിക്കേറ്റു. ആറ്റിങ്ങൽ വലിയകുന്ന് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരാളുടെ നില ഗുരുതരമാണ്.  വൈകിട്ട് അഞ്ചേമുക്കാലോടെയാണ് അപകടമുണ്ടായത്.

ചിറയിൻകീഴ് കോരാണിയിൽ നിന്ന് ആറ്റിങ്ങലിലേക്ക് പോയ െഎശ്വര്യ എന്ന സ്വകാര്യബസാണ് അപകടത്തിൽ പെട്ടത്. പാലത്തിെൻറ ഇടത് കൈവരികൾ തകർത്ത ബസ് ആറ്റിൻകരയിലേക്ക് തലകീഴായി  മറിയുകയായിരുന്നു. കൈവരിയിൽ തൂങ്ങിക്കിടന്ന ബസിൽ നിന്ന് യാത്രക്കാരെ നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്നാണ് രക്ഷപ്പെടുത്തിയത്. വിദ്യാർഥികളടക്കം മുപ്പതോളം പേരാണ് ബസിലുണ്ടായിരുന്നത്. സാരമായി പരിക്കേറ്റ ഡ്രൈവർ ഉൾപ്പെടെ 12 പേരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അമിതവേഗത്തിലെത്തിയ ബൈക്കിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച ബസ് പാലത്തിെൻറ കൈവരികൾ തകർത്ത് തലകീഴായി മറിയുകയായിരുന്നു.

 


 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.