നിരാലംബ കുടുംബത്തിെൻറ ഭൂമി ജപ്തി ചെയ്യുന്നത് മനുഷ്യാവകാശ കമീഷൻ തടഞ്ഞു

തിരുവനന്തപുരം: അഞ്ചു പെൺകുട്ടികളും മാതാവും അടങ്ങുന്ന കുടുംബത്തിെൻറ ആകെയുള്ള മൂന്ന് സെൻറ് സ്ഥലവും പഴക്കമേറിയ വീടും ജപ്തി ചെയ്യാനുള്ള തിരുവനന്തപുരം സഹകരണ അർബൻ ബാങ്കിെൻറ നീക്കം സംസ്ഥാന മനുഷ്യാവകാശ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ജെ.ബി. കോശി തടഞ്ഞു.  ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ പട്ടിക ജാതിക്കാരിയായമാതാവിനെയും മക്കളെയും വീട്ടിൽനിന്ന് ഇറക്കി വിടരുതെന്ന് ഉത്തരവിൽ പറയുന്നു. കേസ് ജനുവരി ഏഴിന് വീണ്ടും പരിഗണിക്കും.

മുട്ടത്തറ ബലവാൻ നഗർ പണയിൽ വീട്ടിൽ സി. സുലോചന സമർപ്പിച്ച പരാതിയിലാണ് നടപടി. ബാങ്കിെൻറ മണക്കാട് ശാഖയിൽനിന്ന് പരാതിക്കാരി അഞ്ചു ലക്ഷം രൂപ വായ്പ എടുത്തിരുന്നു. ഈടായി നൽകിയത് മൂന്ന് സെൻറ് സ്ഥലവും വീടുമാണ്. തിരിച്ചടവിലെ വീഴ്ചയെ തുടർന്ന് ബാങ്കുകാർ ജപ്തി നടപടി ആരംഭിച്ചതോടെ സുലോചനയുടെ ഹൃദ്രോഗിയായ ഭർത്താവ് സുകുമാർ മരിച്ചു. ഇതിനകം 2,56,000 രൂപ അടച്ചതായി പറയുന്നു. 50,000 രൂപ സുലോചനയുടെ പേരിൽ ബാങ്കിൽ ഓഹരി ഉണ്ട്. ദുരിതാശ്വാസമായി മുഖ്യമന്ത്രി നൽകിയ ഒരു ലക്ഷം മാത്രമാണ് അടയ്ക്കാനുള്ളത്. എന്നാൽ, പിഴപ്പലിശയടക്കം 4,53,856 രൂപ അടയ്ക്കാനുണ്ടെന്നാണ് ബാങ്കിെൻറ വാദം. കമീഷൻ കലക്ടറിൽനിന്ന്വിശദീകരണം ആവശ്യപ്പെട്ടിരുന്നു. പരാതി ശരിയാണെന്നും വായ്പ തിരിച്ചടയ്ക്കാൻ സുലോചനക്ക് കഴിവില്ലെന്നും കലക്ടർ അറിയിച്ചു.

സുലോചന നിത്യരോഗിയാണ്. അടുത്ത സിറ്റിങ്ങിൽ ബാങ്ക് കമീഷനിൽ വിശദീകരണം നൽകണം. ഉത്തരവ് തിരുവനന്തപുരം കോഓപറേറ്റിവ് അർബൻ ബാങ്ക് ജനറൽ മാനേജർക്ക് അയച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.