തദ്ദേശസ്​ഥാപന അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്

തിരുവനന്തപുരം: ഒക്ടോബർ 31നും നവംബർ അഞ്ചിനും ഭരണസമിതിയുടെ കാലാവധി അവസാനിച്ച തദ്ദേശസ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച നടക്കും. ത്രിതല പഞ്ചായത്തുകളിലും  മുനിസിപ്പാലിറ്റികളിലും രാവിലെ 10നും കോർപറേഷനുകളിൽ 10.30നുമായിരിക്കും നടപടികൾ ആരംഭിക്കുക. വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യുന്നവർക്കേ നവംബർ 18,19 തീയതികളിൽ നടക്കുന്ന അധ്യക്ഷൻ/ ഉപാധ്യക്ഷൻ തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ കഴിയൂ.

പ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കാത്തവർ തെരഞ്ഞെടുക്കപ്പെടുന്ന തീയതി മുതൽ 30 ദിവസത്തിനകം പ്രസിഡൻറ്/ചെയർപേഴ്സൺ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തില്ലെങ്കിൽ അംഗത്വം നഷ്ടപ്പെടുമെന്ന് കമീഷൻ അറിയിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.