ചേര്‍ത്തല: എറണാകുളം നേവല്‍ ബേസ് ഉദ്യോഗസ്ഥയായ യുവതിക്കുനേരെ ആസിഡ് ആക്രമണം. ഗുരുതരാവസ്ഥയിലായ യുവതിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചേര്‍ത്തല പള്ളിപ്പുറം പുളിക്കിയില്‍ പരേതരായ ഷണ്‍മുഖന്‍െറയും സുധര്‍മയുടെയും മകള്‍ ശാരിമോളുടെ (24) ദേഹത്താണ് രണ്ടുപേര്‍ ആസിഡ് ഒഴിച്ചത്. ബുധനാഴ്ച വൈകുന്നേരം 6.30ഓടെ ചേര്‍ത്തല ആഞ്ഞിലിപ്പാലം പുരുഷന്‍കവലക്ക് സമീപമായിരുന്നു സംഭവം.
ചേര്‍ത്തല സ്റ്റാന്‍ഡില്‍ ബസിറങ്ങി കരുവയിലെ മാതൃസഹോദരിയുടെ വീട്ടിലേക്ക് സ്കൂട്ടറില്‍ പോകുമ്പോള്‍ പിന്നാലെ ബൈക്കിലത്തെിയ രണ്ടുപേരാണ് ആസിഡ് ഒഴിച്ച് കടന്നത്. അവശയായി അല്‍പദൂരം മുന്നോട്ടുനീങ്ങിയ ശാരി നാട്ടുകാരോട് സഹായംതേടി. നാട്ടുകാര്‍ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍, ഗുരുതരാവസ്ഥയായതിനാല്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഹെല്‍മറ്റ് ധരിച്ചതിനാല്‍ മുഖത്ത് ആസിഡ് വീണില്ല. ശരീരത്തിലാണ് കൂടുതല്‍ പൊള്ളലേറ്റത്. യുവതി സഞ്ചരിച്ച സ്കൂട്ടറിനും ആസിഡ് വീണ് നാശമുണ്ടായി. ആശുപത്രിയില്‍ കൊണ്ടുപോയ പ്രദേശവാസികളായ നാലുപേര്‍ക്ക് ആസിഡ് ദേഹത്തായി പൊള്ളലേറ്റു. ചേര്‍ത്തല പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.