ജീവനക്കാരുടെ ക്ഷാമബത്ത ആറു ശതമാനം വര്‍ധിപ്പിക്കാന്‍ മാണിയുടെ അവസാന ഉത്തരവ്

തിരുവനന്തപുരം: ധനമന്ത്രിയെന്നനിലയില്‍ കെ.എം.മാണി ഏറ്റവുമൊടുവില്‍ ഉത്തരവിട്ടത് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആറു ശതമാനം അധിക ക്ഷാമബത്ത അനുവദിക്കുന്ന ഫയലില്‍.
ഇതോടെ സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത അടിസ്ഥാനശമ്പളത്തിന്‍െറ 92 ശതമാനമായി ഉയരും. 2015 ജൂലൈ മുതല്‍ ഇതിനു പ്രാബല്യമുണ്ടാകും. വര്‍ധിപ്പിച്ച ഡി.എ ഡിസംബറിലെ ശമ്പളത്തോടൊപ്പം ലഭിക്കും. കുടിശ്ശിക പി.എഫില്‍ ലയിപ്പിക്കും. പെന്‍ഷന്‍കാര്‍ക്ക് കുടിശ്ശിക പണമായി ലഭിക്കും.
കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച മുഴുവന്‍ ക്ഷാമബത്തയും ഇതോടെ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ലഭ്യമാകും. പ്രതിവര്‍ഷം 83 കോടി രൂപയുടെ അധികബാധ്യതയാണ് ഇതുമൂലം സര്‍ക്കാറിനുണ്ടാവുക. യു.ഡി.എഫ് വന്നശേഷം ഒമ്പതാം തവണയാണ് ക്ഷാമബത്ത വര്‍ധിപ്പിക്കുന്നത്

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.