കലൂർ–കാക്കനാട് മെട്രോ ലൈന് പുതുക്കിയ ഭരണാനുമതി

തിരുവനന്തപുരം: ജവഹർലാൽ നെഹ്രു സ്റ്റേഡിയം മുതൽ കാക്കനാട് വരെ 11.2 കി.മീ. ദൈർഘ്യമുള്ള മെട്രോ ലൈൻ നിർമിക്കുന്നതിന് 2024 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി നൽകാനും കേന്ദ്രവിഹിതം 20 ശതമാനം ആയി നിജപ്പെടുത്തി കേന്ദ്രസർക്കാരിെൻ്റ അനുമതിക്കായി സമർപ്പിക്കാനും തീരുമാനിച്ചു. കൊച്ചി മെട്രോയുടെ ഭാഗമായി ഭാവിയിൽ നിർമിക്കുന്ന എല്ലാ വികസന പ്രവർത്തനങ്ങളും സംസ്ഥാന സർക്കാർ സ്വന്തം ചെലവിൽ നിർമിക്കണമെന്നു കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. എന്നാൽ, ജവഹർലാൽ നെഹ്റു സ്റ്റേഡിയം മുതൽ കാക്കനാട് വഴി ഇൻഫോപാർക്ക് വരെ 11.2 കി.മീ ദൈർഘ്യമുള്ള മെട്രോ പദ്ധതി നിലവിൽ അംഗീകാരം ലഭിച്ചിട്ടുള്ള മെട്രോ പദ്ധതിയുടെ ഭാഗമല്ലെന്നും എന്നാൽ നിലവിലുള്ള പദ്ധതിയുമായി ബന്ധിപ്പിക്കാൻ കഴിയുന്ന പുതിയ പ്രത്യേക പദ്ധതിയാണെന്നുമാണ് കൊച്ചി മെട്രോയുടെ നിലപാട്. ഇൻഫോപാർക്കുവഴിയുള്ള മെട്രോ ലൈൻ യാഥാർഥ്യമായാൽ പദ്ധതിക്ക് കൂടുതൽ പ്രയോജനം ഉണ്ടാകും. പുതിയ പദ്ധതിയെക്കുറിച്ച് ബോർഡ് മീറ്റിങ് വിശദമായി ചർച്ച ചെയ്യുകയും വിഷയം സംസ്ഥാന സർക്കാർ വഴി കേന്ദ്രസർക്കാരിെൻ്റ അനുമതിക്കായി സമർപ്പിക്കാൻ അഭ്യർഥിക്കുകയും ചെയ്തിരുന്നു.

ബിസിനസ് ഇൻകുബേഷൻ സെൻ്ററിന് ഭൂമി
കേന്ദ്രസർക്കാരിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് സെൻ്ററിന് റിസ്ർച്ച് ആൻഡ് ഡവലപ്മെൻ്റ് ബിസിനസ് ഇൻകുബേഷൻ സെൻ്റർ ആരംഭിക്കുന്നതിന് ടെക്നോപാർക്ക് മൂന്നാംഘട്ട പദ്ധതി പ്രദേശത്തുനിന്നും സ്പെഷ്യൽ ഇക്കണോമിക് സോണിൽ പെടാത്ത 1.56 എക്കർ സ്ഥലം 90 വർഷത്തെ പാട്ടത്തിനു നൽകും. ഏക്കറിന് 120 ലക്ഷം രൂപ ഒറ്റത്തവണ പാട്ടത്തുക നിരക്കിലും വാർഷിക പാട്ടത്തുക 25,000 രൂപ നിരക്കിലും ഒ ആൻഡ് എം ചാർജുകൾ 1.5 ലക്ഷം രൂപ നിരക്കിലും ഈടാക്കും.

കൊച്ചിൻ സംയോജിത ജലഗതാഗത സംവിധാനത്തിന് അനുമതി
കൊച്ചിയിലെ പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിന് വേഗതയേറിയതും സുരക്ഷിതവുമായ ജലയാനങ്ങൾ ഉപയോഗിച്ച് ജലഗതാഗതം ആധുനികവത്കരിക്കുന്നതിനുള്ള കൊച്ചിൻ സംയോജിത ജലഗതാഗത പദ്ധതിക്ക് അംഗീകാരം നൽകി. ജർമൻ വായ്പാ ഏജൻസിയായ ക്രെഡിറ്റൻസ്റ്റാൾട്ട് ഫർ വെദർവബു (കെ.എഫ്.ഡബ്ള്യു.) വിെൻ്റ സാമ്പത്തിക സഹായത്തിനായി പദ്ധതി കേന്ദ്ര സർക്കാരിന് സമർപ്പിക്കും. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡാണ് പദ്ധതി തയാറാക്കിയത്. 682.01 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്നു. ഭൂമി ഏറ്റെടുക്കലിനുള്ള തുക ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. സംസ്ഥാന സർക്കാരിെൻ്റ ഓഹരി വിഹിതം 102.30 കോടി രൂപയായിരിക്കും.  

കൊച്ചി കായലിെൻ്റ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന ജനങ്ങൾക്ക് വൻകരയിലേക്കുള്ള യാത്രാസൗകര്യം മെച്ചപ്പെടുത്തുകയും അങ്ങനെ അവരുടെ ജീവിതമാർഗങ്ങൾ വികസിപ്പിക്കുകയും അവരുടെ സാമ്പത്തികനില മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശ്യം. കൊച്ചി മേഖലയിലെ മൊത്തത്തിലുള്ള പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിനും ഗതാഗതക്കുരുക്കുകൊണ്ട് ശ്വാസംമുട്ടുന്ന കൊച്ചി നഗരത്തിലെ തിരക്കേറിയ റോഡുകളെ ആശ്രയിക്കുന്നത് കുറക്കുക എന്നതും പദ്ധതി ലക്ഷ്യമാണ്.

വേഗതയേറിയതും ആധുനികവുമായ ജലയാനങ്ങളേർപ്പെടുത്തൽ, ബോട്ട് ജട്ടി നവീകരണം, മറ്റ് ഗതാഗത മാർഗങ്ങൾ വികസിപ്പിക്കൽ എന്നിവയിലൂന്നിയുള്ള ഗതാഗതമാർഗങ്ങളുടെ നവീകരണവും അടിസ്ഥാനസൗകര്യ വികസനവും പദ്ധതി വിഭാവന ചെയ്യുന്നു. നാലു വർഷം കൊണ്ട് പൂർത്തിയാകുന്ന തരത്തിൽ നൂതന നാവിക സുരക്ഷ ഉറപ്പാക്കിയ ബോട്ട്ജട്ടികളും യാനങ്ങളും ഉൾപ്പെടുത്തിയ 76 കിലോമീറ്റർ ജലഗതാഗതമാർഗ വികസനമാണ് ലക്ഷ്യം. മൂന്ന് ലക്ഷം ജനങ്ങളുടെ ഗതാഗത ആവശ്യങ്ങൾ നിറവേറ്റാൻ പദ്ധതിക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. 2016ൽ 35,000 ഉം ക്രമേണ 90,000 ഉം യാത്രികർ ഉണ്ടാകുമെന്നാണ് കണക്കാക്കിയിട്ടുള്ളത്.

സംസ്ഥാന ജലഗതാഗത വകുപ്പിെൻ്റയും സി.എസ്.ഐ.എൻ.സിയുടെയും ഇപ്പോഴുള്ള ബോട്ട് സർവീസുകൾക്ക് തടസം വരാതെയാകും പദ്ധതി നടപ്പാക്കുക. കൊച്ചിയുടെ ഗതാഗത ആവശ്യങ്ങൾ പൂർണമായി നിറവേറ്റാൻ മെട്രോ സംവിധാനത്തിന് കഴിയില്ലെന്നതിനാലാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ജലഗതാഗത പദ്ധതി കൊണ്ടുവരുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.