തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ മന്ത്രി കെ.എം. മാണിയുടെ രാജി പാര്‍ട്ടിക്കും വ്യക്തിപരമായി തങ്ങള്‍ക്കും നഷ്ടമാണെന്ന വിലയിരുത്തലിലാണ് കേരള കോണ്‍ഗ്രസ് (എം) പ്രവര്‍ത്തകര്‍. ചൊവ്വാഴ്ച രാവിലെ മുതല്‍ മാണിയുടെ ഒൗദ്യോഗിക വസതിയായ പ്രശാന്തിലേക്ക് ഒഴുകിയത്തെിയ ഓരോ പ്രവര്‍ത്തകന്‍െറ ശരീരഭാഷയിലും പെരുമാറ്റത്തിലും ഇതു പ്രകടമായിരുന്നു.
മാണിയുടെ രാജിയുമായി ബന്ധപ്പെട്ട് പലവിധ ആക്ഷേപങ്ങള്‍ ഉയരുമ്പോഴും അദ്ദേഹത്തിന്‍െറ സ്നേഹവാത്സല്യങ്ങളും പരിഗണനയും ആവോളം അനുഭവിച്ച പ്രവര്‍ത്തകരില്‍ പലരും വൈകാരികമായാണ് പ്രതികരിച്ചത്. ഇവരില്‍ ചിലര്‍, രാജി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനത്തെിയ മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്തുസംസാരിക്കുകയും ചെയ്തു. മാണിയുടെ രാജിയുമായി ബന്ധപ്പെട്ട് പലവിധ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയുമ്പോഴും അണികളില്‍ ചിലര്‍ പ്രതീക്ഷ കൈവിട്ടില്ല.
കേരള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റിയോഗം മാണിയുടെ വസതിയില്‍ പുരോഗമിക്കുമ്പോള്‍ ഭക്ഷണംപോലും കഴിക്കാതെ പുറത്തുകാത്തുനിന്നവരും നിരവധി. കാമറകളുമായി വരാന്തയിലേക്ക് ഇടിച്ചുകയറിയ മാധ്യമ പ്രവര്‍ത്തകരോട് ചിലര്‍ കയര്‍ത്തു സംസാരിച്ചു. ഇത്രയൊക്കെ ആക്കിയിട്ട് ഇനിയും വാര്‍ത്ത വേണോ എന്നായിരുന്നു ഒരു പ്രവര്‍ത്തകന്‍െറ ചോദ്യം. മാണിയെ മാധ്യമവിചാരണക്ക് വിധേയനാക്കിയതിലുള്ള അടങ്ങാത്ത അമര്‍ഷമാണ് പ്രവര്‍ത്തകര്‍ പ്രകടമാക്കിയത്. വളരുംതോറും പിളരുകയും പിളരുംതോറും വളരുകയും ചെയ്യുന്നതാണ് പാര്‍ട്ടിയുടെ ചരിത്രമെങ്കിലും പാലാക്കാരുടെ പ്രിയങ്കരനായ മാണി സാറിന് ഇനിയൊരുതിരിച്ചുവരവുണ്ടാകുമെന്ന് ആര്‍ക്കും വിശ്വാസമില്ല.
സംസ്ഥാനത്ത് ഭരണമാറ്റത്തിന് കളമൊരുങ്ങുകയാണെന്ന വിലയിരുത്തലും പ്രവര്‍ത്തകര്‍ക്കുണ്ട്. തുടര്‍ഭരണം സാധ്യമായാല്‍പോലും കെ.എം. മാണിയുടെ ഭാവിയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആശങ്കയുണ്ട്. കേരള കോണ്‍ഗ്രസിന്‍െറ അമരക്കാരനായ കെ.എം. മാണി അപമാനിതനായി പടിയിറങ്ങുന്നത് വൈകാരികമായി കാണുന്ന പ്രവര്‍ത്തകര്‍ പാര്‍ട്ടിയുടെ ഭാവിയിലും ആശങ്ക പ്രകടിപ്പിച്ചു. തുടര്‍പരിപാടികള്‍ പാര്‍ട്ടി ആലോചിച്ച് തീരുമാനിക്കുമെന്ന് പുറമേ പറയുമ്പോഴും ഉള്ളില്‍ കനലുമായാണ് പ്രവര്‍ത്തകരും പ്രാദേശിക നേതൃത്വവും ക്ളിഫ് ഹൗസില്‍നിന്ന് മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.