തനിക്കെതിരെ ഗൂഢാലോചന -മാണി

കൊച്ചി: തനിക്കെതിരെ പല തലങ്ങളില്‍ ഗൂഢാലോചനയുണ്ടെന്ന് മന്ത്രി കെ.എം മാണി. കോടതിവിധി ഉള്‍പ്പെടെയുള്ളവയുടെ കാര്യങ്ങള്‍ ഇന്നല്ലെങ്കില്‍ നാളെ പുറത്തുവരും. ബാര്‍ കോഴ കേസിലെ ഹൈകോടതി വിധിയുടെ പശ്ചാത്തലത്തില്‍ രാജിവെക്കണോ എന്ന കാര്യം ചൊവ്വാഴ്ച തിരുവനന്തപുരത്ത് ചേരുന്ന പാര്‍ട്ടി നേതൃയോഗത്തിനുശേഷം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഹൈകോടതി വിലയിരുത്തലുകള്‍ പുറത്തുവന്ന് തുടങ്ങിയ ഉടന്‍ ഉച്ചയോടെ മാണി കൊച്ചിയിലെത്തിയിരുന്നു. തൃപ്പൂണിത്തുറയില്‍ മകളുടെ വീട്ടിലിരുന്ന് മുഖ്യമന്ത്രിയുമായും കേരളാ കോണ്‍ഗ്രസ് എം. നേതാക്കളുമായും ഫോണില്‍ ബന്ധപ്പെട്ട അദ്ദേഹം ഇടതുമുന്നണി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി വീടിന് മുമ്പില്‍ തടിച്ചുകൂടിയതോടെ പാലായിലേക്ക് തിരിക്കുകയായിരുന്നു. പാലായിലേക്ക് പുറപ്പെടാന്‍ കാറില്‍ കയറവെയാണ് അദ്ദേഹം കോടതി വിധി സംബന്ധിച്ച് പ്രതികരിച്ചത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.