മാണി രാജിവെക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ മന്ത്രി കെ.എം മാണിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. ഹൈകോടതി വിധിയുടെ പശ്ചാതലത്തില്‍ മാണിയുടെ രാജി അനിവാര്യമായിരിക്കുന്നുവെന്ന് കെ.പി.സി.സി ഉപാധ്യക്ഷന്‍ വി.ഡി സതീശന്‍, ടി.എന്‍ പ്രതാപന്‍ എം.എല്‍.എ, കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി അനില്‍ കുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു. മാണിയുടെ പ്രശ്നം കെ.പി.സി.സിയും യു.ഡി. എഫും ചര്‍ച്ചചെയ്യുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍ അറിയിച്ചു. 

മന്ത്രി രാജിവെക്കണോയെന്ന കാര്യം അദ്ദേഹത്തിന്‍െറ മനസ്സാക്ഷിക്ക് വിടുന്നുവെന്ന ഹൈകോടതി പരാമര്‍ശത്തിന്‍െറ സാഹചര്യത്തില്‍ രാഷ്ട്രീയത്തിലെ ധാര്‍മികത ഉയര്‍ത്തിപിടിച്ച്  മാണി രാജിവെക്കണമെന്ന് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. എന്തിനാണ് യു.ഡി.എഫ് ഇനിയും ഈ ഭാരം ചുമക്കുന്നതെന്ന് സതീശന്‍ ചോദിച്ചു. ഇക്കാര്യത്തില്‍  മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അഭിപ്രായത്തോട് യോജിപ്പില്ളെന്നും സതീശന്‍ പറഞ്ഞു. മാണിയുടെ രാജി നേരത്തെയായിരുന്നുവെങ്കില്‍ തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിന്‍െറ ആഘാതം കുറക്കാമായിരുന്നുവെന്നും സതീശന്‍ ചൂണ്ടിക്കാട്ടി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.