Posted On
date_range Updated On
date_range വെല്‍ഫെയര്‍ പാര്‍ട്ടിയുടെ 42 സ്ഥാനാര്‍ഥികള്‍ക്ക് ജയം
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരത്തിനിറങ്ങിയ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ 42 സഥാനാര്‍ഥികള്‍ വിജയിച്ചതായി പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം അറിയിച്ചു. 32 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും 9 മുനിസിപ്പാലിറ്റി ഡിവിഷനുകളിലും ഒരു ബ്ളോക്ക് പഞ്ചായത്ത് ഡിവിഷനിലുമാണ് ജയിച്ചത്. അമ്പതിലധികം വാര്‍ഡുകളില്‍ പാര്‍ട്ടി രണ്ടാം സ്ഥാനത്ത് എത്തി. മത്സരിച്ച മിക്കയിടങ്ങളിലും ഗണ്യമായ വോട്ടുകള്‍ നേടി. കഴിഞ്ഞ നാല് വര്‍ഷമായി ജനപക്ഷ രാഷ്ട്രീയ നിലപാടുകള്‍ ഉയര്‍ത്തി പാര്‍ട്ടി നടത്തിവന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ് വിജയമെന്ന് ഹമീദ് വാണിയമ്പലം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.