തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ഫലം എന്ത് തന്നെയാണെങ്കിലും എസ്.എൻ.ഡി.പിയുമായുള്ള ബന്ധം തുടരുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ വി. മുരളീധരൻ. നിയമസഭ തെരഞ്ഞെടുപ്പിൽ മറ്റ് സാമുദായിക സംഘടനകളുടെ സഹകരണവും തേടും. എസ്.എൻ.ഡി.പി ബാന്ധവം സംബന്ധിച്ച് പുനർവിചിന്തനമില്ല. തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ ഈ മാസം 12, 13 തീയതികളിൽ നേതൃയോഗം ചേരുമെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.