തെരഞ്ഞെടുപ്പിൽ ഭരണവിരുദ്ധവികാരമില്ലെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളത്തിൽ ഭരണവിരുദ്ധ വികാരമില്ലെന്ന് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി. മലപ്പുറത്തെ തര്‍ക്കം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ലെന്നും കഴിഞ്ഞതവണയുണ്ടായ വിജയം ആവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വിജയ പ്രതീക്ഷയുണ്ടെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി. മലപ്പുറത്തെ സീറ്റ് തര്‍ക്കം യു.ഡി.എഫിന്‍റെ വിജയത്തെ ബാധിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബും പറഞ്ഞു. എല്ലാത്തവണയും ഉണ്ടാകാറുളള പ്രശ്നമേ ഇത്തവണയും ഉണ്ടായിട്ടുള്ളുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.