ഗുരുവിന്‍റെ പൈതൃകം തട്ടിയെടുക്കാൻ വർഗീയ ശക്തികൾ ശ്രമിക്കുന്നു: സോണിയ

വർക്കല:  ശ്രീനാരായണ ഗുരുവിന്‍റെ പൈതൃകം തട്ടിയെടുക്കാൻ വർഗീയ ശക്തികൾ ശ്രമിക്കുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ശിവഗിരി തീർഥാടനത്തിന് തുടക്കം കുറിച്ചുകൊണ്ട് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സോണിയ. ഗുരുവിന്‍റെ ദർശനങ്ങൾക്ക് ഇന്നുംപ്രസക്തിയുണ്ട്. സമൂഹത്തെ ഭിന്നിപ്പിക്കുന്നവര്‍ ഗുരുദര്‍ശനങ്ങളെ വഞ്ചിക്കുകയാണ് ചെയ്യുന്നത്.

ജവഹര്‍ലാല്‍ നെഹ്രുവും ഇന്ദിരാഗാന്ധിയും അടക്കമുള്ളവര്‍ ഗുരുവിന്‍റെ ദര്‍ശനങ്ങളില്‍ സ്വാധീനിക്കപ്പെട്ടാണ് സമൂഹത്തിന്‍റ ഉന്നമനത്തിനായി പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. കേരളത്തില്‍ പരിവര്‍ത്തനം സാധ്യമാക്കിയ സംഘടനയാണ് എസ്.എന്‍.ഡി.പി. യോഗത്തിന്‍റെ ഇന്നത്തെ പ്രചാരകര്‍ക്ക് സാമൂഹ്യനീതിയുടെ പ്രചാരകരാകാന്‍ കഴിയുമോയെന്ന് സംശയമാണെന്നും സോണിയ പറഞ്ഞു.


മനുഷ്യനെ ഭിന്നിപ്പിക്കാനല്ല, ഒന്നിപ്പിക്കാനാണ് ശ്രീ നാരായണ ഗുരു ശ്രമിച്ചതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ചുകൊണ്ട് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു.  ജാതീയമായി ഭിന്നിപ്പിക്കുഷങ്ങളിലും തുടരും. ഗുരുദേവ ദര്‍ശനങ്ങള്‍ പഠിക്കുന്നതിനായി ഗവേഷണകേന്ദ്രവും. ഗവേഷണ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ശ്രീനാരായണ റിസര്‍ച്ച്ന്നവരെ ഗുരുദേവ ധർമം കൊണ്ട് നേരിടണം. ഗുരുദേവ ദര്‍ശനങ്ങള്‍ സ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഈ പദ്ധതികൾ വരും വര്‍ ഫെലോഷിപ്പും ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍, മന്ത്രി കെ ബാബു, എം.പിമാരായ ജോസ് കെ മാണി, സമ്പത്ത്, വര്‍ക്കല കഹാര്‍ എം.എല്‍.എ, വ്യവസായി എം.എ യൂസഫലി, എം.ഇ.എസ് ചെയര്‍മാന്‍ ഡോ. ഫസല്‍ ഗഫൂര്‍, ശിവഗിരിയിലെ സ്വാമിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.