വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച  കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍ 

തൃക്കരിപ്പൂര്‍: പ്ളസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കോണ്‍ഗ്രസ് നേതാവിനെ പൊലീസ് അറസ്റ്റു ചെയ്തു. ദലിത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്‍റും തൃക്കരിപ്പൂര്‍ മണ്ഡലം കോണ്‍ഗ്രസ് മുന്‍ വൈസ് പ്രസിഡന്‍റുമായ ആയിറ്റി മണിയനോടി സ്വദേശി എള്ളത്ത് കുഞ്ഞികൃഷ്ണനെയാണ് (50) നീലേശ്വരം സി.ഐ കെ.ഇ. പ്രേമചന്ദ്രന്‍ അറസ്റ്റുചെയ്തത്.  പ്രതിയെ കാസര്‍കോട് ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി (ഒന്ന്) റിമാന്‍ഡ് ചെയ്തു. പ്രതിയെ വൈദ്യപരിശോധനക്കായി കൊണ്ടുപോകും.
തൃക്കരിപ്പൂരിന് സമീപത്തെ പെണ്‍കുട്ടിയെ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ കൗണ്‍സലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്. പീഡിപ്പിക്കപ്പെട്ട വിദ്യാര്‍ഥിനി ഗര്‍ഭിണിയാണെന്ന് സൂചനയുണ്ട്. പെണ്‍കുട്ടി സ്കൂളില്‍ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് അധ്യാപകര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് വിവരം നല്‍കിയത്. 
രണ്ട് മാസത്തോളമായി കുഞ്ഞികൃഷ്ണന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി ചൈല്‍ഡ് ലൈന്‍ അധികൃതര്‍ മനസ്സിലാക്കി. പരാതിയെ തുടര്‍ന്ന് പ്രതിയെ തിങ്കളാഴ്ച രാത്രി തന്നെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കുഞ്ഞികൃഷ്ണന്‍ മൂന്ന് വിവാഹം ചെയ്തതായി അറിയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.