കല്ലറയുടെ സ്ലാബ് ഇളക്കിമാറ്റിയ നിലയില്‍

കോഴഞ്ചേരി: യുവതിയുടെ മൃതദേഹം അടക്കം ചെയ്ത കല്ലറയുടെ സ്ളാബ് ഇളക്കിമാറ്റിയ നിലയില്‍ കണ്ടത്തെി. ആറാട്ടുപുഴ സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയിലെ കല്ലറയുടെ സ്ളാബുകളാണ് ഇളക്കിയത്. രണ്ടാഴ്ച മുമ്പ് അടക്കം ചെയ്ത കല്ലറയിലത്തെി യുവതിയുടെ സഹോദരന്‍ 24ന് പ്രാര്‍ഥന നടത്തിയിരുന്നു. ഈസമയം കേടുപാടുകളൊന്നും ഉണ്ടായിരുന്നില്ല. ഞായറാഴ്ച രാവിലെ  പ്രാര്‍ഥിക്കാനത്തെിയപ്പോഴാണ് കല്ലറയുടെ സ്ളാബ് ഇളക്കിയ നിലയില്‍ കണ്ടത്.

ഇതേതുടര്‍ന്ന് ഇടവക വികാരി ഫാ. എബ്രഹാം കോശി ആറന്മുള പൊലീസില്‍ വിവരമറിയിച്ചു. കല്ലറ പരിശോധിച്ച പൊലീസ് മൃതദേഹം ഉള്ളിലുണ്ടെന്ന് ബോധ്യപ്പെടുകയും പെട്ടിയുടെ അടപ്പിന്‍െറ കൊളുത്ത് അഴിഞ്ഞ് മാറിക്കിടക്കുന്നതായും കണ്ടത്തെി. ശനിയാഴ്ച രാത്രി സെമിത്തേരിയില്‍ ശബ്ദം കേട്ടതായി സമീപവാസികള്‍ പറഞ്ഞു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും കൂടുതല്‍ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.