Posted On
date_range Updated On
date_range സുധീരന്‍റേത് വ്യക്തിവിരോധമെന്ന് വെള്ളാപ്പള്ളി
കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരൻ തന്നോട് വ്യക്തിവിരോധം തീർക്കുകയാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. രാഷ്ട്രീയനേതാക്കൾക്ക് ഞാനെന്ന ഭാവമാണ്. കോടതിക്ക് പോലും ഇവർ പുല്ലുവിലയാണ് കൽപിക്കുന്നത്. സ്വന്തം സമുദായത്തിലെ തന്നെ കുലംകുത്തികളാണ് തന്‍റെ ശത്രുക്കൾ. ജനപിന്തുണയില്ലാത്ത നേതാവാണ് സുധീരൻ. 18 വർഷമായി അദ്ദേഹം വ്യക്തി വൈരാഗ്യം തീർക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
സി.കെ വിദ്യാസാഗർ പച്ചപിടിക്കാനായി അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ്. ലഫ്റ്റനന്‍റ് ഗവർണറാക്കാത്തതിന്‍റെ വൈരാഗ്യമാണ് വിദ്യാസാഗറിന് തന്നോടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.