ഗുലാം അലി ജനുവരി 17ന് കോഴിക്കോട്ട്

കോഴിക്കോട്: ലോകപ്രശസ്ത ഗസല്‍ ഗായകന്‍ ഉസ്താദ് ഗുലാം അലി ജനുവരി 17ന് കോഴിക്കോട്ട്. ചാന്ദ്നി രാത്ത്-ഗുലാം അലി കെ സാത്ത് എന്ന പേരിലാണ് പരിപാടി. ഏറെ വിവാദങ്ങള്‍ക്കുശേഷമാണ് അദ്ദേഹം കോഴിക്കോട്ടും തിരുവനന്തപുരത്തുമായി രണ്ടു പരിപാടികള്‍ അവതരിപ്പിക്കുന്നത്. ജനുവരി 17ന് വൈകീട്ട് സ്വപ്നനഗരിയില്‍ നടക്കുന്ന പരിപാടിയുടെ വിജയത്തിന് മേയര്‍ വി.കെ.സി. മമ്മദ്കോയ ചെയര്‍മാനും എം.പി. അഹമ്മദ് (മലബാര്‍ ഗോള്‍ഡ്) ജനറല്‍ കണ്‍വീനറുമായി സ്വാഗതസംഘം പ്രവര്‍ത്തനം തുടങ്ങി. സംഘാടക സമിതി ഓഫിസിന്‍െറ ഉദ്ഘാടനം 26ന് ജാഫര്‍ഖാന്‍ കോളനി റോഡിലെ രാജീവ്നഗറില്‍ വൈകീട്ട് അഞ്ചിന് മേയര്‍ വി.കെ.സി. മമ്മദ്കോയ നിര്‍വഹിക്കും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.