അങ്കമാലിയില്‍ ബൈക്കപകടത്തില്‍ രണ്ട് പ്ലസ് വൺ വിദ്യാര്‍ഥികള്‍ മരിച്ചു.

അങ്കമാലി: നിയന്ത്രണം വിട്ട ബൈക്ക് ദേശീയപാതയോരത്തെ കോളജ് മതിലിലിടിച്ച്  ബന്ധുക്കളും, സൃഹൃത്തുക്കളുമായ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ മരിച്ചു. മറ്റൊരാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബന്ധുവിന്‍െറ സംസ്കാര ചടങ്ങില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ദുരന്തം. പാറക്കടവ് കുറുമശ്ശേരി സ്വദേശികളായ ആലപ്പടി ഇച്ചക്കപ്പറമ്പില്‍ രാജപ്പന്‍െറ മകന്‍ രാജേഷ് (18), വിശ്വനാഥന്‍െറ മകന്‍ മനുമോന്‍ (18) എന്നിവരാണ് മരിച്ചത്. അയല്‍വാസി പുന്നക്കല്‍ വീട്ടില്‍ വര്‍ഗീസിന്‍െറ മകന്‍ ജെറിനെ (18) ഗുരുതരാവസ്ഥയില്‍ എറണാകുളം അമൃത ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ബുധനാഴ്ച രാത്രി 12ന് അങ്കമാലി ടെല്‍ക്കിന് സമീപം മോര്‍ണിംഗ് സ്റ്റാര്‍ കോളജ് മതിലിലിടിച്ചായിരുന്നു ദുരന്തം. ബന്ധുവിന്‍െറ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് ബൈക്ക് നിയന്ത്രണം വിടുകയും അപകടം സംഭവിക്കുകയും ചെയ്തത്. ഇരുവരും തല്‍ക്ഷണം മരിച്ചു. അപകടം കണ്ട വഴിയാത്രക്കാര്‍ അറിയിച്ച പ്രകാരം ഹൈവേ പൊലീസത്തെിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. രാകേഷ് പാറക്കടവ് എന്‍.എസ്.എസ്.ഹയര്‍സെക്കന്‍ററിയിലെയും, മനുമോന്‍ ചെങ്ങമനാട് ഗവ.ഹയര്‍സെക്കന്‍ററിയിലെയും പ്ളസ് വണ്‍ വിദ്യാര്‍ഥികളാണ്. ജെറിന്‍ എടവനക്കാട് സ്വകാര്യ സ്ഥാപനത്തില്‍ പൈപ്പ് ഫാബ്രിക്കേഷന്‍ വിദ്യാര്‍ഥിയാണ്. മൃതദേഹങ്ങള്‍ അങ്കമാലി താലൂക്കാശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ട് കൊടുത്തു. രാകേഷിന്‍െറ അമ്മ: സിന്ധു. സഹോദരന്‍: രാഹുല്‍. മനുമോന്‍െറ അമ്മ: സൗമിനി. സഹോദരി: മിനിമോള്‍. അങ്കമാലി പൊലീസ് മേല്‍നടപടി സ്വീകരിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.