കരുണാകരന്‍ ഈശ്വര വിശ്വാസിയായ മതേതരവാദി – സുധീരന്‍

തിരുവനന്തപുരം: കെ. കരുണാകരനെപ്പോലുള്ള മതേതരവാദികള്‍ നേതൃത്വം നല്‍കിയ കേരളത്തെ വര്‍ഗീയാടിസ്ഥാനത്തില്‍ വിഭജിക്കാന്‍ ആരു ശ്രമിച്ചാലും അനുവദിക്കാനാകില്ളെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍. ഈശ്വര വിശ്വാസിയായിരുന്ന കരുണാകരന്‍ തികഞ്ഞ മതേതര വാദിയും ആയിരുന്നു. മതേതര ആശയങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമം കേരളത്തിലും ആരംഭിച്ചിട്ടുണ്ടെന്ന് കെ.പി.സി.സി സംഘടിപ്പിച്ച കരുണാകരന്‍ അനുസ്മരണയോഗത്തില്‍ സുധീരന്‍ പറഞ്ഞു.

വ്യത്യസ്ത നിലപാട് സ്വീകരിച്ചപ്പോഴും ആത്യന്തികമായി പാര്‍ട്ടിയെ വിജയത്തിലേക്ക് എത്തിക്കുകയെന്ന താല്‍പര്യമാണ് കരുണാകരന്‍ പുലര്‍ത്തിയിരുന്നത്. വിയോജിപ്പുള്ളവരുമായും വ്യക്തിപരമായ അടുപ്പംപുലര്‍ത്താന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. കരുണാകരന്‍െറ രാഷ്ട്രീയ ജീവിതം പൊതുപ്രവര്‍ത്തന രംഗത്തേക്ക് വരുന്ന ഏതൊരാള്‍ക്കും മാതൃകയാണെന്നും സുധീരന്‍ പറഞ്ഞു.

സ്വന്തം അധ്വാനത്തിലൂടെ ഉന്നതിയിലത്തെിയ കരുണാകരന്‍ ചെറുപ്പക്കാരെ അംഗീകരിക്കുന്നതില്‍ എക്കാലവും താല്‍പര്യം കാട്ടിയിരുന്നുവെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു. നെടുമ്പാശ്ശേരി വിമാനത്താവളം കരുണാകരന്‍െറ മാത്രം സംഭാവനയാണ്. എല്ലാ എതിര്‍പ്പുകളെയും അതിജീവിച്ചാണ് പദ്ധതി അദ്ദേഹം യാഥാര്‍ഥ്യമാക്കിയത്. വിമാനത്താവളത്തിന് കരുണാകരന്‍െറ പേരു നല്‍കുന്ന കാര്യം സജീവ പരിഗണനയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം.എം. ജേക്കബ്, കെ.പി.സി.സി മുന്‍ പ്രസിഡന്‍റ് കെ. മുരളീധരന്‍, മന്ത്രിമാരായ കെ.സി. ജോസഫ്, കെ. ബാബു, നേതാക്കളായ എന്‍. പീതാംബരക്കുറുപ്പ്, എം.എം. ഹസന്‍, തമ്പാനൂര്‍ രവി തുടങ്ങിയവര്‍ സംസാരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.