കൊല്ലം: നേതൃത്വത്തിന് സമനില തെറ്റിയതായാണ് ഡി.സി.സി ഭാരവാഹികളുടെ പുന$സംഘടനയിലൂടെ വ്യക്തമാകുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് സി.ആര്‍. മഹേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കണ്ടാലറിയാവുന്നവരെയെല്ലാം ഭാരവാഹികളാക്കിയ പുന$സംഘടന അടിയന്തരമായി നിര്‍ത്തണം. മിക്ക ജില്ലകളിലും ഒരു മാനദണ്ഡവുമില്ലാതെയാണ് ഭാരവാഹികളെ നിയമിച്ചത്. 75ഉം 100ഉം പേരാണ് മിക്ക ജില്ലകളിലും ഭാരവാഹികളായത്. ഡി.സി.സി യോഗം ചേരാന്‍ കടപ്പുറത്ത് പോകേണ്ട അവസ്ഥയാണുള്ളത്. ജംബോ കമ്മിറ്റിയെക്കുറിച്ച് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും മൗനം പാലിക്കുന്നത് അപകടകരമാണ്. പുന$സംഘടന പാര്‍ട്ടിക്ക് പൊതുസമൂഹത്തിലുള്ള മാന്യത ഇല്ലാതാക്കി. കോണ്‍ഗ്രസില്‍ ഇനി വേദി സദസ്സും സദസ്സ് വേദിയുമാകുമെന്ന സ്ഥിതിയാണ്. അഭിമാനമുണ്ടെങ്കില്‍ അനര്‍ഹര്‍ കിട്ടിയ സ്ഥാനം രാജിവെക്കണമെന്നും മഹേഷ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.