കുമളി: നീരൊഴുക്ക് കുറഞ്ഞതിനെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലെ മൂന്ന് സ്പിൽവേ ഷട്ടറുകൾ അടച്ചു. നിലവിൽ അണക്കെട്ടിലെ ജലനിരപ്പ് 141.46 അടിയാണ്. ഞായറാഴ്ച നീരൊഴുക്ക് ഉയർന്നതിനെ തുടർന്ന് തമിഴ്നാട് നാല് സ്പിൽവേ ഷട്ടറുകൾ ഉയർത്തിയിരുന്നു. ഇതിൽ രണ്ടെണ്ണം അരയടി വീതവും രണ്ടെണ്ണം ഒരടി വീതവുമാണ് ഉയർത്തിയത്. മുല്ലപ്പെരിയാറിൽ നിന്ന് സെക്കൻഡിൽ 1236 ഘന അടി ജലമാണ് ഇടുക്കി അണക്കെട്ടിലേക്ക് ഒഴുക്കിയത്.
അതേസമയം, മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്നാൽ മുന്നറിയിപ്പില്ലാതെ സ്പിൽവേ ഷട്ടറുകൾ തുറക്കേണ്ടി വരുമെന്ന് തമിഴ്നാട് അറിയിച്ചു. കൂടുതൽ ജലം അണക്കെട്ടിലേക്ക് ഒഴുകിയെത്തിയാൽ ഏതുസമയത്തും സ്പിൽവേ ഷട്ടർ തുറക്കുമെന്ന് ഇടുക്കി ജില്ലാ ഭരണകൂടത്തിനാണ് തമിഴ്നാട് മുന്നറിയിപ്പ് നൽകിയത്. മുന്നറിയിപ്പ് നൽകാതെ ഷട്ടറുകൾ തുറന്ന നടപടിക്കെതിരെ കേരളം സുപ്രീംകോടതിയെ സമീപിക്കാനിരിക്കെയാണ് പ്രകോപന നിലപാടുമായി തമിഴ്നാട് രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.