യാത്രക്കാരന് പീഡനം: ആരോപണവിധേയനായ കസ്റ്റംസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം

കരിപ്പൂര്‍: വിമാനത്താവളത്തിലെ എയര്‍ കസ്റ്റംസ് ഇന്‍റലിജന്‍സ് യൂനിറ്റ് ഇന്‍റലിജന്‍സ് സൂപ്രണ്ട് ഫ്രാന്‍സിസ് കോടങ്കണ്ടത്തിന് സ്ഥലംമാറ്റം. ഡിസംബര്‍ ആദ്യത്തില്‍ കാസര്‍കോട് സ്വദേശിയെ മണിക്കൂറുകളോളം ഇദ്ദേഹം തടഞ്ഞുവെച്ചതായി ആരോപണം ഉയര്‍ന്നിരുന്നു.
കോഴിക്കോട് സെന്‍ട്രല്‍ എക്സൈസ് ആസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യാനാണ് ഇദ്ദേഹത്തിന് നിര്‍ദേശം ലഭിച്ചത്. കോഴിക്കോട് ഓഫിസില്‍ തന്നെയായിരിക്കും നിയമനമെന്നറിയുന്നു. ശനിയാഴ്ചയാണ് ഇദ്ദേഹത്തെ സ്ഥലം മാറ്റി ഉത്തരവിറങ്ങുന്നത്.  
ഡിസംബര്‍ മൂന്നിന് ദുബൈയില്‍ നിന്നത്തെിയ കാസര്‍കോട് സ്വദേശി ഹക്കീം റുബയെ ബാഗേജ് പരിശോധനയുടെ പേരില്‍ ഏഴ് മണിക്കൂറോളം തടഞ്ഞുവെച്ചെന്നാണ് ആരോപണം. കസ്റ്റംസ് ഉദ്യോഗസ്ഥനെതിരെ ഇ. അഹമ്മദ് എം.പി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്ക് പരാതി നല്‍കിയിരുന്നു. സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടും കസ്റ്റംസ് ഉദ്യോഗസ്ഥന് എതിരായിരുന്നു. യാത്രക്കാരനെതിരെ കസ്റ്റംസ് നല്‍കിയ പരാതിയിലും അന്വേഷണം നടക്കുന്നുണ്ട്. എന്നാല്‍, കസ്റ്റംസ് ഓഫിസറുടെ സ്ഥലംമാറ്റം വിവാദ സംഭവത്തിന്‍െറ പേരിലല്ളെന്നും സ്വാഭാവിക സ്ഥലംമാറ്റമാണെന്നും കസ്റ്റംസ് അധികൃതര്‍ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.