Posted On
date_range Updated On
date_range കരിപ്പൂര്‍ വിമാനത്താവളത്തിലെ കസ്റ്റംസ് പീഡനം: പ്രവാസികള്‍ക്ക് നീതി ഉറപ്പുവരുത്തണം
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥന്‍െറ ക്രൂരമായ പീഡനത്തിനിരയായ കാസര്‍കോട് സ്വദേശി ഹക്കീം റൂബക്ക് നീതി ഉറപ്പാക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി പ്രവാസി ഫോറം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
ഹക്കീം റൂബയെ കള്ളക്കേസില്‍ കുടുക്കി അദ്ദേഹത്തിന്‍െറ വിദേശയാത്ര മുടക്കാനുള്ള ഉദ്യോഗസ്ഥലോബിയുടെ നീക്കം അപലപനീയമാണ്. വിമാനത്താവളത്തില്‍ ഇത്തരം സംഭവങ്ങള്‍ അടിക്കടിയുണ്ടാവുന്നു. പ്രവാസികളോടുള്ള ഇത്തരം വിവേചനപരമായ സമീപനം തുടര്‍ന്നാല്‍ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് പ്രവാസി ഫോറം മുന്നറിയിപ്പു നല്‍കി. സംസ്ഥാന കണ്‍വീനര്‍ അസ്ലം ചെറുവാടി അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.