പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത രണ്ട് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി ചൊവ്വാഴ്ച അറസ്റ്റിലാകും. കൂടുതല്‍പേര്‍ അറസ്റ്റിലാവാന്‍ സാധ്യതയുണ്ടെന്നും പൊലീസ് അറിയിച്ചു. അന്വേഷണ ചുമതലയുള്ള കൊട്ടാരക്കര, തിരുവല്ല ഡിവൈ.എസ്.പിമാര്‍ അന്വേഷണമാരംഭിച്ചു. അതിനിടെ, കേസന്വേഷണത്തില്‍ വീഴ്ചവരുത്തിയെന്ന ആരോപണവിധേയനായ അടൂര്‍ ഡിവൈ.എസ്.പി നസീമിനെ സ്ഥലം മാറ്റി. തിങ്കളാഴ്ച രാത്രിയോടെയാണ് ഉത്തരവിറങ്ങിയത്. തിരുവനന്തപുരം എച്ച്.ഡബ്ള്യു.വണ്‍ ഡിവൈ.എസ്.പി എസ്.റഫീക്കിനെ അടൂരില്‍ നിയമിച്ചു. നസീമിനെ തിരുവനന്തപുരം എച്ച്.ഡബ്ള്യു.വണ്ണിലേക്ക് മാറ്റി. ആരോപണത്തെ തുടര്‍ന്ന് അടൂര്‍ പീഡനകേസ് അന്വേഷണത്തില്‍ നിന്ന് ഐ.ജി മനോജ് എബ്രഹാം നേരത്തെ നസീമിനെ ഒഴിവാക്കിയിരുന്നു.
ശൂരനാട് സ്റ്റേഷനിലത്തെിയാണ് കൊട്ടാരക്കര ഡിവൈ.എസ്.പി അന്വേഷണമാരംഭിച്ചത്. അടൂര്‍ സി.ഐ ഓഫിസില്‍ എത്തി തിരുവല്ല ഡിവൈ.എസ്.പി കെ. ജയകുമാറും അന്വേഷണ ചുമതല ഏറ്റെടുത്തു. സി.ഐ എം.ജി. സാബുവുമായി അദ്ദേഹം ചര്‍ച്ച നടത്തി. പ്രാഥമിക അന്വേഷണം നടത്തിയതായി കെ. ജയകുമാര്‍ പറഞ്ഞു. ബലാത്സംഗത്തിനിരയായ വിദ്യാര്‍ഥിനികള്‍ താമസിക്കുന്ന കോഴഞ്ചേരി മഹിളാമന്ദിരത്തില്‍ എത്തി ഡിവൈ.എസ്.പി മൊഴി രേഖപ്പെടുത്തി. കേസില്‍നിന്ന് ഒഴിവായി വീണ്ടും കുറ്റപത്രത്തില്‍ പേരുചേര്‍ക്കപ്പെട്ട പുതിയകാവ് സ്വദേശി പ്രമോദ് ഇവരെ പീഡിപ്പിച്ചിട്ടുണ്ടോ എന്ന് വീണ്ടും മൊഴിയെടുക്കും. പെണ്‍കുട്ടികളെ കൊണ്ടുപോകാന്‍ ഉപയോഗിച്ച വാഹനങ്ങളെ ചുറ്റിപ്പറ്റിയും അന്വേഷണം നടത്തും. പ്രതികളെ കേസന്വേഷണത്തിന് പൊലീസിനു വിട്ടുകിട്ടാന്‍ ചൊവ്വാഴ്ച അടൂര്‍ കോടതിയില്‍ അപേക്ഷ നല്‍കും. കേസിലുള്‍പ്പെട്ടവരില്‍ ഒരാള്‍ ഇന്‍ഷുറന്‍സ് കമ്പനി ജീവനക്കാരനും മറ്റുള്ളവര്‍ തൊഴിലില്ലാതെ ബൈക്ക് തിരിമറിയും മറ്റും നടത്തുന്നവരാണെന്നും പൊലീസ് പറയുന്നു.
അടൂര്‍ പീഡനക്കേസ് അന്വേഷിക്കുന്നത് ഐ.ജി മനോജ് എബ്രഹാമിന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയില്‍ അറിയിച്ചു. അടൂര്‍ എം.എല്‍.എ ചിറ്റയം ഗോപകുമാര്‍ വിഷയം നിയമസഭയില്‍ സബ്മിഷനിലൂടെ ഉന്നയിച്ചതിന് മറുപടി നല്‍കുകയായിരുന്നു ആഭ്യന്തരമന്ത്രി. കേസില്‍ ഒമ്പതുപേര്‍ ഇതിനോടകം അറസ്റ്റിലായെന്നും കൊട്ടാരക്കര ഡിവൈ.എസ്.പി, തിരുവല്ല ഡിവൈ.എസ്.പി എന്നിവരാണ് കേസ് അന്വേഷിക്കുന്നതെന്നും മന്ത്രി അറിയിച്ചു. നേരത്തേ എട്ടുപേരെ അറസ്റ്റ് ചെയ്യുകയും ഒരാളെ ചോദ്യം ചെയ്യുകയുമായിരുന്നു. ഇയാള്‍ കുറ്റക്കാരനാണെന്ന സൂചന ലഭിക്കാത്തതിനാലാണ് ആദ്യത്തെ ദിവസം വിട്ടയച്ചത്. എന്നാല്‍, പിന്നീട് കുറ്റക്കാരനാണെന്ന് കണ്ടത്തെിയതിലൂടെ അറസ്റ്റ് ചെയ്യുകയുമായിരുന്നുവെന്ന് ആഭ്യന്തരമന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.