കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഞായറാഴ്ച രാത്രി തുറന്ന നാലു ഷട്ടറുകളില്‍ രണ്ടെണ്ണം അടച്ചു. ജലനിരപ്പ് കുറഞ്ഞതിനെത്തുടര്‍ന്നാണ് തമിഴ്നാടിന്‍റെ നടപടി. ഇന്നലെ ജലനിരപ്പ് 141.6 അടിയായി ഉയർന്നതിനെ തുടർന്നായിരുന്നു കേരളത്തിന്‍റെ ആവശ്യം തള്ളി നാലു ഷട്ടറുകള്‍ തുറന്നത്. വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിലായിരുന്നു ഷട്ടറുകൾ തുറന്നത്. ഇതിലൂടെ 360 ഘനയടിവെള്ളമാണ് സെക്കന്‍ഡില്‍ പെരിയാറിലേക്കൊഴുകുന്നത്. ഇപ്പോൾ 2100 ഘനയടിവെള്ളം തമിഴ്‌നാട് കൊണ്ടുപോകുന്നുണ്ട്. ഇതിന്‍റെ അളവ് വര്‍ധിപ്പിക്കുമെന്നാണ് സൂചന.
ഞായറാഴ്ച രാത്രി പത്തുമണിക്കാണ് തമിഴ്നാട് അരയടിവീതം നാല് ഷട്ടറുകള്‍ തുറന്നത്. അണക്കെട്ടില്‍നിന്ന് ജലം തുറന്നുവിടുന്ന ഘട്ടത്തില്‍ തമിഴ്നാട്ടിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരാരും ഡാമില്‍ ഉണ്ടായിരുന്നില്ല. തമിഴ്നാടിന്‍റെ അസി.എന്‍ജിനീയര്‍മാരായ കുമാര്‍, രാമേശ്വരന്‍ എന്നിവര്‍ മാത്രമാണ് അണക്കെട്ടിലുണ്ടായിരുന്നത്. മുന്‍കൂട്ടി വിവരം അറിയിക്കാതിരുന്നതിനാല്‍ കേരളത്തിന്‍െറ ജലവിഭവകുപ്പ് ഉദ്യോഗസ്ഥരും ജലം തുറന്നുവിടുമ്പോള്‍ അണക്കെട്ടില്‍ ഉണ്ടായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.