വാഹനപരിശോധനക്കിടെ തിരുവല്ല സി.ഐക്ക് ജീപ്പ് ഇടിച്ച് ഗുരുതര പരിക്ക്

തിരുവല്ല: വാഹനപരിശോധനക്കിടെ ജീപ്പ് ഇടിച്ച് തിരുവല്ല സി.ഐ അടക്കം നാല് പേര്‍ക്ക് പരിക്കേറ്റു. അപകടത്തിൽപെട്ട വാഹനം എടുത്തുമാറ്റുന്നതിനിടെ അമിത വേഗത്തില്‍ എത്തിയ മറ്റൊരു വാഹനമിടിച്ചാണ് പരിക്കേറ്റത്. സി.ഐ വി രാജീവിനും വഴിയാത്രക്കാരായ മൂന്ന് പേർക്കുമാണ് പരിക്കേറ്റത്. ഞായറാഴ്ചരാത്രി 12.10നായിരുന്നു അപകടം. ഇടിച്ച ജീപ്പ് നിര്‍ത്താതെപോയി. തിരുവല്ല എസ്.സി.എസ്.ജങ്ഷനില്‍ ഡിവൈഡറില്‍ ഇടിച്ചുകയറിയ കാര്‍ മാറ്റാന്‍ ശ്രമിക്കുകയായിരുന്നു സി.ഐ. മെഡിക്കൽ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ച സി.ഐയുടെ നില ഗുരുതരമാണ്.

ഇടിച്ച് നിര്‍ത്താതെ പോയ വാഹനം പിന്നീട് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. വാഹനത്തിന്‍റെ െെഡ്രവർ മഞ്ഞാടി സ്വദേശി ജാക്കി സാം വര്‍ക്കിയെ(25) പൊലീസ് കസ്റ്റഡിയിലെടത്തിട്ടുണ്ട്. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.