കെട്ടിയിട്ട് പീഡനം: അന്വേഷണം തിരുവല്ല, കൊട്ടാരക്കര ഡിവൈ.എസ്.പിമാര്‍ക്ക്

അടൂര്‍: പ്രായപൂര്‍ത്തിയാകാത്ത രണ്ട് വിദ്യാര്‍ഥിനികളെ എട്ടുപേര്‍ ബലാത്സംഗം ചെയ്തെന്ന കേസിന്‍െറ അന്വേഷണം ഐ.ജി മനോജ് എബ്രഹാം തിരുവല്ല, കൊട്ടാരക്കര ഡിവൈ.എസ്.പിമാര്‍ക്ക് കൈമാറി. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഐ.ജിയുടെ നടപടി. കേസിന്‍െറ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഞായറാഴ്ച വൈകീട്ട് ഏനാത്ത് പൊലീസ് സ്റ്റേഷനിലത്തെിയ മനോജ് എബ്രഹാം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. അടൂര്‍ സി.ഐ എം.ജി. സാബുവിന്‍െറ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഒമ്പതുപേരെ ആദ്യം കസ്റ്റഡിയിലെടുക്കുകയും പിന്നീട് ഒരാളെ ഒഴിവാക്കുകയും ചെയ്തത് ജില്ലയിലെ തെക്കന്‍ അതിര്‍ത്തിയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍െറ സമ്മര്‍ദപ്രകാരമാണെന്ന പരാതി ഉയരുകയും ചിറ്റയം ഗോപകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇത് ആഭ്യന്തര മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് അന്വേഷണ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാന്‍ ഐ.ജി നിര്‍ബന്ധിതനായത്. പ്രതിയെ ഒഴിവാക്കാനുള്ള സാഹചര്യവും പ്രതി നിരപരാധിയാണോ എന്നും അന്വേഷിച്ച ഐ.ജിക്ക് തൃപ്തികരമായ മറുപടി ലഭിക്കാഞ്ഞതും ഉദ്യോഗസ്ഥരെ മാറ്റുന്നതിനു കാരണമായി. കടമ്പനാട് സ്വദേശിനിയെ ബലാത്സംഗം ചെയ്ത കേസ് തിരുവല്ല ഡിവൈ.എസ്.പി കെ. ജയകുമാറും ഇടക്കാട് സ്വദേശിനിയെ ബലാത്സംഗം ചെയ്ത കേസ് കൊട്ടാരക്കര ഡിവൈ.എസ്പി അനില്‍ദാസുമാണ് ഇനി അന്വേഷിക്കുക. ഏനാത്ത്, ശൂരനാട് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ കരുനാഗപ്പള്ളി ആലപ്പാട് ക്ളാപ്പന ഉദയപുരത്ത് വീട്ടില്‍ വിഷ്ണു (20), ക്ളാപ്പന തെക്കുമുറിയില്‍ കരേലിമുക്ക് ഹരിശ്രീയില്‍ ഹരിലാല്‍ (20), ക്ളാപ്പന എമ്പട്ടാഴി തറയില്‍ പുരക്കല്‍ ശ്യാംരാജ് (20), ഓച്ചിറ പായിക്കഴി പുത്തന്‍പുരക്കല്‍ തെക്കേതില്‍ അരുണ്‍ (19) എന്നിവരെയാണ് കടമ്പനാട് സ്വദേശിയെ ബലാത്സംഗം ചെയ്ത കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ശൂരനാട് കുലശേഖരപുരം വള്ളിക്കാവ് രാജ ഭവനില്‍ രാജ്കുമാര്‍ (24), കുലശേഖരപുരം പുത്തന്‍തെരുവില്‍ വെളിപടിഞ്ഞാറ്റതില്‍ നസിം (18), കുലശേഖരപുരം പുളിതറയില്‍ രതീഷ് (29), വവ്വാക്കാവ് ഉദയപുരം വീട്ടില്‍ ശരത് (20) എന്നിവരാണ് ആദിനാടുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് പിടിയിലായത്.
ഡിസംബര്‍ നാല്, അഞ്ച് തീയതികളിലാണ് കേസിനാസ്പദമായ സംഭവം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.