Posted On
date_range Updated On
date_range ബാര്‍ കോഴ: കപില്‍ സിബലിന്‍െറ പ്രതിഫലം വെളിപ്പെടുത്തില്ല –വിജിലന്‍സ്
തൃശൂര്‍: കെ.എം. മാണി പ്രതിയായ ബാര്‍ കോഴ കേസ് വാദിക്കാന്‍ മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍ ഹൈകോടതിയില്‍ ഹാജരായതിന് നല്‍കിയ പ്രതിഫലം എത്രയാണെന്ന് വിവരാവകാശ നിയമപ്രകാരം പോലും വെളിപ്പെടുത്തില്ളെന്ന് വിജിലന്‍സ്. കപില്‍ സിബലിന് നല്‍കിയ ഫീസ് എത്രയെന്ന് നേര്‍ക്കാഴ്ച മനുഷ്യാവകാശ സംരക്ഷണ സമിതി സെക്രട്ടറി പി.ബി. സതീഷ് വിവരാവകാശ നിയമ പ്രകാരം നല്‍കിയ അന്വേഷണത്തിനുള്ള മറുപടിയിലാണ് വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ ഡയറക്ടര്‍ ഇങ്ങനെ പറഞ്ഞത്. ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതിനാല്‍ ഇത് വെളിപ്പെടുത്താനാകില്ളെന്നാണ്് മറുപടിയില്‍ പറയുന്ന ന്യായം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.