അടൂർ: അടൂരിൽ സ്കൂൾ വിദ്യാർഥിനികളെ കെട്ടിയിട്ട് ബലാത്സംഗം ചെയ്ത കേസിൽ ഒമ്പത് യുവാക്കൾ അറസ്റ്റിൽ. കരുനാഗപ്പള്ളി, ചെറിയഴീക്കൽ, ക്ലാപ്പന സ്വദേശികളെയാണ് അടൂര്‍ സി.ഐ. എം.ജി. സാബുവിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഡിസംബർ നാല്, അഞ്ച് തീയതികളിൽ കരുനാഗപ്പള്ളി വള്ളിക്കാവ് ചെറിയഴീക്കലിന് സമീപം വീട്ടിലെത്തിച്ചാണ് രണ്ട് വിദ്യാർഥിനികളെ പ്രതികൾ ക്രൂരമായി മാനഭംഗപ്പെടുത്തിയത്. കടമ്പനാട്, ശൂരനാട് സ്വദേശികളായ ഒമ്പതും പത്തും ക്ലാസിൽ പഠിക്കുന്ന വിദ്യാർഥിനികളാണ് പീഡനത്തിന് ഇരയായത്. പെണ്‍കുട്ടികളിലൊരാളെ കൈകാലുകള്‍ ഷാള്‍ കൊണ്ട് കെട്ടി നാലുപേര്‍ മാനഭംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പിറ്റേദിവസം, വീട്ടുകാർക്ക് മുൻപരിചയമുള്ള പ്രതികളിലൊരാള്‍ തലേന്ന് ലോഡ്ജിലേക്ക് പോകാന്‍ കൂട്ടാക്കാതിരുന്ന പെണ്‍കുട്ടിയുടെ വീട്ടിലെത്തി. പെൺകുട്ടിയെ കൗണ്‍സലിങ്ങിന് കൊണ്ടു പോകാനെന്ന് പറഞ്ഞ് ചെറിയഴീക്കലിലെ വീട്ടിലെത്തിച്ച ശേഷം കൂട്ടുകാരെ വിളിച്ചുവരുത്തി അഞ്ചുപേര്‍ ചേര്‍ന്ന് മാനഭംഗപ്പെടുത്തി.
പെൺകുട്ടികളുടെ കൂട്ടുകാരിയാണ് സംഭവം സ്കൂൾ അധികൃതരെ അറിയിച്ചത്. വൈദ്യപരിശോധനക്ക് ശേഷം തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി പെണ്‍കുട്ടികളുടെ മൊഴി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.