മൊബൈലില്‍ പാട്ടുകേട്ടു നടക്കവെ ട്രെയിന്‍ തട്ടി മരിച്ചു

താനൂര്‍: മൊബൈല്‍ ഫോണില്‍നിന്ന് ഹെഡ്ഫോണില്‍ പാട്ടുകേട്ട് റെയില്‍വേ ട്രാക്കിലൂടെ നടന്നുവരികയായിരുന്ന വിദ്യാര്‍ഥി ട്രെയിന്‍ തട്ടി മരിച്ചു. താനൂര്‍ ദേവധാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 10ാം ക്ളാസ് വിദ്യാര്‍ഥി ഒട്ടുംപുറം കോയാലിന്‍െറ പുരക്കല്‍ നാസറിന്‍െറ മകന്‍ ഫിജാസാണ് (15) മരിച്ചത്. രാവിലെ 11.45ഓടെ താനൂര്‍ നടക്കാവിന് കിഴക്കുഭാഗം റെയില്‍വേ ട്രാക്കിലാണ് സംഭവം. നാഗര്‍കോവില്‍-മംഗലാപുരം എക്സ്പ്രസാണ് തട്ടിയത്.
പരീക്ഷ കഴിഞ്ഞ് പാട്ടുകേട്ട് ട്രാക്കിലൂടെ നടക്കുകയായിരുന്ന ഫിജാസിന്‍െറ പിറകില്‍ ട്രെയിനിടിക്കുകയായിരുന്നു.
ട്രെയിന്‍ വരുന്നത് പിന്നിലുണ്ടായിരുന്ന കുട്ടികള്‍ ഫിജാസിനെ ആര്‍ത്തുവിളിച്ച് അറിയിച്ചെങ്കിലും ഹെഡ്ഫോണ്‍ വെച്ചതുകാരണം കേട്ടില്ല. താനൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.
ഫാറൂഖ് പള്ളി ഖബര്‍സ്ഥാനില്‍  ഖബറടക്കും. മാതാവ്: സീനത്ത്. സഹോദരങ്ങള്‍: നിഷാര്‍, റൗഫത്ത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.