തിരുവനന്തപുരം: സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട വില്ളേജ് ഓഫിസുകളില്‍ വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ മിന്നല്‍പരിശോധന നടത്തി. ‘ഓപറേഷന്‍ ഗ്രാമം’ എന്ന പേരില്‍ നടത്തിയ പരിശോധനയില്‍, വസ്തു പോക്കുവരവ് ചെയ്യുന്നതിലെ ക്രമക്കേടുകളും വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിലെ കാലതാമസവും റവന്യൂറിക്കവറിയിലെ ക്രമക്കേടുകളും കണ്ടത്തെി. വിജിലന്‍സ് ഡയറക്ടര്‍ എന്‍. ശങ്കര്‍റെഡ്ഡി, എ.ഡി.ജി.പി ഷെയ്ഖ് ദര്‍വേഷ് സാഹിബ് എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു പരിശോധന.
പോക്കുവരവ് സംബന്ധിച്ച രേഖകളില്‍ ഒട്ടേറെ ക്രമക്കേടുകള്‍ നടന്നെന്നും ഇതിനുപിന്നില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നതിന് തെളിവുണ്ടെന്നും വിജിലന്‍സ് ഇന്‍റലിജന്‍സ് വിഭാഗം എസ്.പി അറിയിച്ചു. നികുതിയിനത്തില്‍ പിരിഞ്ഞുകിട്ടിയ തുക പലയിടത്തും കാഷ് ബുക്കില്‍ രേഖപ്പെടുത്തിയിട്ടില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനനല്‍കിയവരുടെ രസീതില്‍ വ്യക്തതയില്ലാത്തതായും കണ്ടത്തെി. ലക്ഷക്കണക്കിനുരൂപയുടെ റവന്യൂ റിക്കവറിയില്‍ അനാസ്ഥയും ക്രമക്കേടും കണ്ടത്തെിയിട്ടുണ്ട്. ക്രമക്കേടുകളില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് വിജിലന്‍സ് അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.