തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കുമെന്ന് സുധീരന്‍


തിരുവനന്തപുരം: കോണ്‍ഗ്രസിന്‍െറ ചിഹ്നമായ കൈപ്പത്തിയോട് സാദൃശ്യമുള്ള ചിഹ്നത്തിന് വെള്ളാപ്പള്ളി നടേശന്‍െറ പുതിയ പാര്‍ട്ടിയുടെ ശ്രമത്തിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ അറിയിച്ചു.
പുതിയ പാര്‍ട്ടികള്‍ക്ക് ഒരു ക്ഷാമവുമില്ലാത്ത കേരളത്തില്‍ വെള്ളാപ്പള്ളിയുടെ പാര്‍ട്ടിയും അതിന്‍േറതായ നിലയില്‍ എത്തും. ഇക്കാര്യത്തില്‍ വെള്ളാപ്പള്ളിയുടെ പരിശ്രമം വിഫലമാകും. കേരളത്തില്‍ വര്‍ഗീയത വളര്‍ത്താന്‍ ആര്‍.എസ്.എസിന്‍െറ സന്ദേശവാഹകരായി ആര് ശ്രമിച്ചാലും അതിനെതിരെ ശക്തമായ പ്രതിരോധനിര കോണ്‍ഗ്രസ് കെട്ടിപ്പടുക്കും. വെള്ളാപ്പള്ളിയുടെ യാത്രയുമായി സഹകരിക്കരുതെന്ന പാര്‍ട്ടി നിര്‍ദേശം ഏറക്കുറെ പൂര്‍ണമായും നേതാക്കളും പ്രവര്‍ത്തകരും അംഗീകരിച്ചു.
ജില്ലാതല പാര്‍ട്ടി പുന$സംഘടന എത്രയും വേഗം പൂര്‍ത്തീകരിക്കും. 10 വര്‍ഷം പൂര്‍ത്തീകരിച്ച ഭാരവാഹികളെ മാറ്റാനാണ് തീരുമാനം. തദ്ദേശഭരണ തെരഞ്ഞെടുപ്പിന്‍െറ പശ്ചാത്തലത്തില്‍ പ്രവര്‍ത്തനക്ഷമമല്ലാത്ത മണ്ഡലം, ബ്ളോക് കമ്മിറ്റി ഭാരവാഹികളെ മാറ്റി പകരക്കാരെ നിര്‍ദേശിക്കാനും ഡി.സി.സികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഡി.സി.സി പ്രസിഡന്‍റുമാരെ മാറ്റുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ല. ഇക്കാര്യത്തില്‍ എന്തെങ്കിലും ആവശ്യമാണോയെന്ന് 14ന് ചേരുന്ന ഉന്നതാധികാരസമിതി തീരുമാനിക്കും.
റബര്‍, ഏലം, നാളികേരം എന്നിവയുടെ വിലത്തകര്‍ച്ച മൂലം ദുരിതത്തിലായ കര്‍ഷകരെ രക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാറിന്‍െറ ഫലപ്രദമായ ഇടപെടല്‍ ആവശ്യപ്പെട്ട് 16ന് രാജ്ഭവന്‍ മാര്‍ച്ച് സംഘടിപ്പിക്കും. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇടപെടേണ്ട കാര്യമില്ളെന്ന കേന്ദ്ര ജലവിഭവ മന്ത്രിയുടെ സമീപനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും സുധീരന്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.