ഫോണ്‍വിളിച്ചാല്‍ മതി; സാധനങ്ങളുമായി കണ്‍സ്യൂമര്‍ഫെഡ് വീട്ടിലെത്തും

കോഴിക്കോട്: ആവശ്യക്കാര്‍ക്ക് ഉല്‍പന്നങ്ങള്‍ വീട്ടിലത്തെിക്കാന്‍ കണ്‍സ്യൂമര്‍ഫെഡ് പദ്ധതി. പ്രതിസന്ധിയിലായ കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായാണിത്. ആവശ്യമുള്ള സാധനങ്ങള്‍ മുന്‍കൂട്ടി ആവശ്യപ്പെട്ടാല്‍ വീടുകളിലത്തെിക്കുന്ന പദ്ധതിയാണ് നടപ്പാക്കുന്നത്. ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളും മൊബൈല്‍ ത്രിവേണികളും വഴിയാണ് സാധനമത്തെിക്കുക. പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം മേഖലാ ഓഫിസ് പരിധിയിലാണ് ആദ്യം നടപ്പാക്കുന്നത്. കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരെയും ഇതിന് ഉപയോഗപ്പെടുത്തും. നിത്യോപയോഗ സാധനങ്ങള്‍ക്ക് പുറമേ, നീതി മെഡിക്കല്‍ സ്റ്റോര്‍വഴി ഡോക്ടറുടെ കുറിപ്പുപ്രകാരം മരുന്നുകളും ലഭ്യമാക്കും.
തിരുവനന്തപുരം മേഖലയിലെ കേശവദാസപുരം, പേരൂര്‍ക്കട, വെള്ളയമ്പലം, മണക്കാട്, നെടുമങ്ങാട്, പാളയം, ആറ്റിങ്ങല്‍, വര്‍ക്കല, വെഞ്ഞാറമൂട്, കിളിമാനൂര്‍, തിരുമല, നെയ്യാറ്റിന്‍കര, പാലോട്, ആനാട്, വിഴിഞ്ഞം, ആര്യനാട്, പിരപ്പന്‍കോട് എന്നിവിടങ്ങളിലെ യൂനിറ്റുകള്‍ക്കുകീഴില്‍ പദ്ധതി പ്രവര്‍ത്തനത്തിന് നടപടികള്‍ ആരംഭിച്ചു. തിരുവനന്തപുരത്തെ പ്രവര്‍ത്തനം വിലയിരുത്തിയശേഷം സംസ്ഥാനത്തെ മറ്റു മേഖലകളിലും പദ്ധതി വ്യാപിപ്പിക്കുമെന്ന് കണ്‍സ്യൂമര്‍ഫെഡ് എം.ഡി ഡോ. എസ്. രത്നകുമാര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. ക്രിസ്മസിന് കിറ്റുകള്‍ വിപണിയിലത്തെിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.