തിരുവനന്തപുരം: ഡി.ജി.പിമാരായ ലോക്നാഥ് ബെഹ്റ, ഋഷിരാജ് സിങ് എന്നിവരുടെ സ്ഥലംമാറ്റം ക്രമവിരുദ്ധമാണെന്ന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കും കത്തുനല്‍കി. സര്‍ക്കാര്‍ തീരുമാനം ഈ രണ്ടു പേരുടെയും ഒൗദ്യോഗിക ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തുമെന്നും കത്തില്‍ പറയുന്നു. സ്ഥലംമാറ്റങ്ങളില്‍ തനിക്കുള്ള കടുത്ത അതൃപ്തിയും കത്തിലുണ്ട്. ഡി.ജി.പിമാരായി സ്ഥാനക്കയറ്റം നല്‍കിയശേഷം അതേ ഉദ്യോഗസ്ഥരെ എ.ഡി.ജി.പി തസ്തികയില്‍ നിയമിക്കുന്നത് തരംതാഴ്ത്തുന്നതുപോലെയാണ്. വിജിലന്‍സ് ഡയറക്ടറുടെ തസ്തികയില്‍ നിയമിക്കാന്‍ മൂന്ന് ഡി.ജി.പിമാരുണ്ട്. അതില്‍നിന്ന് ഒരാളെ വിജിലന്‍സ് ഡയറക്ടറാക്കാവുന്നതേയുള്ളൂ.
ഉദ്യോഗസ്ഥര്‍ പറയുന്നത് കേള്‍ക്കുന്ന മന്ത്രിയല്ല താനെന്ന് ചെന്നിത്തല
ന്യൂഡല്‍ഹി: ഉദ്യോഗസ്ഥര്‍ പറയുന്ന സ്ഥലത്ത് നിയമനവും സ്ഥലംമാറ്റവും നടത്തുന്ന ആഭ്യന്തരമന്ത്രിയല്ല താനെന്ന് രമേശ് ചെന്നിത്തല. തന്നില്‍നിന്ന് അത് പ്രതീക്ഷിക്കേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സ്ഥലംമാറ്റവും നിയമനവുമൊക്കെ സര്‍ക്കാര്‍ ചുമതലയാണ്. അത് നിയമപരമായേ ചെയ്തിട്ടുള്ളൂ. അവധിയില്‍ പോകുന്നവര്‍ക്ക് പോകാം. ചുമതലയേല്‍ക്കാതെ അവധിയില്‍ പ്രവേശിച്ചാല്‍ അതിനുള്ള മറ്റു ക്രമീകരണങ്ങള്‍ സര്‍ക്കാര്‍ ചെയ്യും. സംസ്ഥാന പൊലീസ് സേനയില്‍ ഒരു അസംതൃപ്തിയുമില്ളെന്നും ചെന്നിത്തല പറഞ്ഞു.
ഇക്കാര്യത്തില്‍ പിടിവാശി തുടര്‍ന്നാല്‍ കേന്ദ്ര സര്‍ക്കാറിന്‍െറ വിമര്‍ശത്തിന് ഇടയാക്കും. ഫയര്‍ഫോഴ്സ് ഡയറക്ടറുടെ തസ്തിക ഡി.ജി.പി തലത്തില്‍ ഉയര്‍ത്താന്‍ മന്ത്രിസഭയുടെ അനുമതി തേടാവുന്നതാണെന്നും ചീഫ് സെക്രട്ടറി കത്തില്‍ വ്യക്തമാക്കി.
പുതിയ സാഹചര്യത്തില്‍, ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വിസസ് ഡയറക്ടര്‍ ജനറല്‍ സ്ഥാനം ഡി.ജി.പി റാങ്കിലെ കാഡര്‍ തസ്തികയായി ഉയര്‍ത്തുന്നകാര്യം സര്‍ക്കാര്‍ പരിഗണിച്ചേക്കുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ സംസ്ഥാന പൊലീസ് മേധാവി, ഫയര്‍ഫോഴ്സ് മേധാവി തസ്തികകള്‍ ഡി.ജി.പി കാഡര്‍ തസ്തികയാവും.
കേരള പൊലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ എം.ഡി, ജയില്‍ മേധാവി സ്ഥാനങ്ങള്‍ എക്സ് കാഡര്‍ തസ്തികയായി നിലനിര്‍ത്തുകയും ചെയ്യാം. അതിലൂടെ നിലവിലെ പ്രശ്നങ്ങള്‍ക്ക് താല്‍ക്കാലിക പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷ. പക്ഷേ, ഇതിനു കേന്ദ്രസര്‍ക്കാര്‍ കനിയണം. അനുകൂല തീരുമാനം കേന്ദ്രത്തില്‍നിന്നുണ്ടാകാന്‍ സാധ്യതയില്ലാത്തതിനാല്‍ മൂന്ന് ഡി.ജി.പിമാരില്‍ ആരെയെങ്കിലും ഒരാളെ വിജിലന്‍സ് ഡയറക്ടറായി നിയമിക്കുന്നതാകും ബുദ്ധിയെന്നാണ് ചീഫ് സെക്രട്ടറിയുടെ പക്ഷം. ഇക്കാര്യം അദ്ദേഹം ആഭ്യന്തരമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്.
ഇതിന്‍െറ അടിസ്ഥാനത്തിലാണ് മുന്‍നിലപാട് മയപ്പെടുത്തി, പരാതികള്‍ പരിശോധിക്കുമെന്ന് ആഭ്യന്തരമന്ത്രി ഞായറാഴ്ച പ്രതികരിച്ചത്. പൊലീസ് തലപ്പത്ത് പുകച്ചിലുകള്‍ തുടരുന്നതിനിടെ തിങ്കളാഴ്ച ഐ.പി.എസ് അസോസിയേഷന്‍ യോഗം ചേരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.