തെരഞ്ഞെടുപ്പ് ഫണ്ട് എങ്ങനെ കോഴയാകുമെന്ന് മാണി

കോട്ടയം: തെരഞ്ഞെടുപ്പ് ഫണ്ട് എന്ന പേരില്‍ പണം നല്‍കിയാല്‍ അതെങ്ങനെ ബാര്‍ കോഴയാകുമെന്ന് കെ.എം. മാണി.  കേരള ലോയേഴ്സ് കോണ്‍ഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നല്‍കിയ സ്വീകരണത്തില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു കെ.എം. മാണി. സര്‍ക്കാറിന്‍െറ മദ്യനയത്തെ തുടര്‍ന്ന് എട്ട് ബാറുകള്‍ നഷ്ടപ്പെട്ട കള്ളുകച്ചവടക്കാരന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പാലായില്‍ കൊണ്ടുപോയി കെ.എം. മാണിക്ക് പണം നല്‍കിയെന്നാണ് പറഞ്ഞത്.
എനിക്ക് ആരെങ്കിലും പണം തരുകയോ ഞാന്‍ വാങ്ങുകയോ ചെയ്തിട്ടില്ല. ഇനി അങ്ങനെ പണം തന്നിട്ടുണ്ടെങ്കില്‍ തന്നെ തെരഞ്ഞെടുപ്പ് ഫണ്ട് നല്‍കുന്നതില്‍ നിയമപരമായി തെറ്റില്ല. ഇതിന്‍െറ പേരില്‍ എഫ്.ഐ.ആര്‍ എടുക്കേണ്ട ആവശ്യമില്ല. ആരോപണം ഉന്നയിച്ചയാള്‍ തെരഞ്ഞെടുപ്പ് ഫണ്ടാണെന്ന് മൊഴി നല്‍കുമ്പോള്‍ അതെങ്ങനെ കൈക്കൂലിയാവും. എന്നാല്‍, ബാര്‍ കോഴയെന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഒരു പേരിലും ഞാന്‍ പണം വാങ്ങിയിട്ടില്ല. ആരോപണങ്ങള്‍ ഉന്നയിച്ച് പുകമറ സൃഷ്ടിക്കാനാണ് ശ്രമം. മന്ത്രി സ്ഥാനത്തേക്ക് തിരിച്ചുവരണമെന്ന് ആഗ്രഹമൊന്നുമില്ളെന്നും അദ്ദേഹം പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.