കോര്‍പറേറ്റുകള്‍ തെരഞ്ഞെടുപ്പ് ഫണ്ട് നല്‍കുന്നത് നിരോധിക്കാന്‍ നിയമം വേണം –ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍

കൊച്ചി: കോര്‍പറേറ്റുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് ഫണ്ട് നല്‍കുന്നത് നിരോധിക്കാന്‍ നിയമനിര്‍മാണം നടത്തണമെന്ന്  ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍. ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യം (എന്‍.എ.പി.എം) സംസ്ഥാനസമിതി എറണാകുളത്ത് സംഘടിപ്പിച്ച ഫാഷിസ്റ്റ് വിരുദ്ധ മനുഷ്യാവകാശ കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് ഫണ്ട് വാങ്ങുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ കോര്‍പറേറ്റുകള്‍ക്ക് അടിമകളാകുന്നതോടെ ജനാധിപത്യം നഷ്ടപ്പെടുകയാണെന്ന്  അദ്ദേഹം ചൂണ്ടിക്കാട്ടി.  രാജ്യദ്രോകുറ്റം ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ നിന്നും എടുത്തുകളയണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് അസഹിഷ്ണുത നടമാടുകയാണ്. മതനിരപേക്ഷത ഭരണഘടനയില്‍ നിക്ഷിപ്തമാണ്. അത് നിലനിര്‍ത്താന്‍ ജനാധിപത്യ-മനുഷ്യാവകാശ കൂട്ടായ്മകള്‍ക്കും മതനിരപേക്ഷ ജനാധിപത്യപ്രവര്‍ത്തകര്‍ക്കും ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൂട്ടായ്മയില്‍ എന്‍.എ.പി.എം സംസ്ഥാന കോഓഡിനേറ്റര്‍ കുസുമം ജോസഫ് അധ്യക്ഷത വഹിച്ചു. അഡ്വ. ജോണ്‍സണ്‍ പി.ജോണ്‍, വി.ഡി. മജീന്ദ്രന്‍, എം.എന്‍. ഗിരി തുടങ്ങിയവര്‍ സംസാരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.