കരിപ്പൂര്‍ വിമാനത്താവളത്തില്‍ എം. ജയചന്ദ്രനെ അപമാനിച്ചതായി പരാതി

കരിപ്പൂര്‍: വിമാനത്താവളത്തില്‍ സംഗീതസംവിധായകന്‍ എം. ജയചന്ദ്രനെ എയര്‍ കസ്റ്റംസ് ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥര്‍ അപമാനിച്ചതായി പരാതി. വ്യാഴാഴ്ച രാവിലെ 11 ഓടെയാണ് സംഭവം. കൊച്ചിയില്‍നിന്നുള്ള എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ജയചന്ദ്രന്‍ കരിപ്പൂരിലത്തെിയത്. വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനക്കിടെ ക്യൂവിലുള്ള ചിലരെ കടത്തിവിട്ടത് ഇദ്ദേഹം ചോദ്യം ചെയ്തതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം.

ഇതേ വിമാനത്തിലത്തെിയ വ്യവസായപ്രമുഖനെയടക്കം കുറച്ചുപേരെ ക്യൂ നില്‍ക്കുന്നത് ഒഴിവാക്കി കടത്തിവിട്ടിരുന്നു. ഇത് ചോദ്യം ചെയ്തതിന് കസ്റ്റംസിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ അസഭ്യം പറയുകയും അപമാനിക്കുകയും ചെയ്യുകയായിരുന്നെന്ന് ജയചന്ദ്രന്‍ ആരോപിച്ചു. ആഭ്യന്തര വിമാനത്തിലത്തെുന്ന യാത്രക്കാര്‍ക്ക് സാധാരണ കസ്റ്റംസ് പരിശോധനയുണ്ടാകാറില്ല. എന്നാല്‍, കരിപ്പൂരില്‍ ഇതിന് വിരുദ്ധമായിരുന്നു കാര്യങ്ങളെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്കും ടെര്‍മിനല്‍ മാനേജര്‍ക്കും പരാതി നല്‍കി. കോഴിക്കോട്ട് സ്വകാര്യപരിപാടിയില്‍ പങ്കെടുക്കാനായാണ് ജയചന്ദ്രന്‍ എത്തിയത്.
അതേസമയം, ക്യൂവില്‍ നില്‍ക്കുന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കണമെന്ന നിര്‍ദേശമുണ്ടെന്നും ഇതിന്‍െറയടിസ്ഥാനത്തിലാണ് കുറച്ചുപേരെ മുന്നോട്ടുനിര്‍ത്തിയതെന്നും കസ്റ്റംസ് അറിയിച്ചു. കൊച്ചിയില്‍നിന്നത്തെിയ വ്യവസായിയെയും തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്നാണ് ഉടന്‍ കടത്തിവിട്ടത്. സംഭവം ചോദ്യം ചെയ്ത ജയചന്ദ്രനോട് താങ്കള്‍ ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടില്ളെന്നാണ് അറിയിച്ചത്. ഇതിന് അദ്ദേഹത്തോട് മാപ്പ് പറഞ്ഞതായും കസ്റ്റംസ് അറിയിച്ചു.

അതേസമയം, വിമാനത്താവളത്തിലെ സൗകര്യങ്ങളുടെ അപര്യാപ്തതയാണ് പ്രശ്നങ്ങള്‍ക്കിടയാക്കിയതെന്ന ആരോപണവുമുയര്‍ന്നിട്ടുണ്ട്. ആഭ്യന്തര വിമാനത്തിലത്തെുന്നവര്‍ക്ക് കസ്റ്റംസ് പരിശോധനയില്ല. കരിപ്പൂരില്‍ അന്താരാഷ്ട്ര ടെര്‍മിനലില്‍ വഴിയാണ് കൊച്ചിയില്‍ നിന്നുള്ള എയര്‍ഇന്ത്യ എക്സ്പ്രസിലെ യാത്രക്കാര്‍ പുറത്തിറങ്ങുക. ഇതേസമയം ദുബൈയില്‍ നിന്നുളള ഇന്‍ഡിഗോ എയറും കരിപ്പൂരിലത്തെുന്നുണ്ട്. ഇരുവിമാനത്തിലെയും യാത്രക്കാരെ മനസ്സിലാകാത്തതിനാല്‍ എല്ലാവരും കസ്റ്റംസ് പരിശോധനക്കായി ക്യൂ നില്‍ക്കേണ്ട അവസ്ഥയാണ്. നേരത്തെ മുംബൈയില്‍ നിന്നുള്ള വിമാനത്തിലെ യാത്രക്കാരും അന്താരാഷ്ട്ര ടെര്‍മിനല്‍ വഴിയാണ് പുറത്തിറങ്ങിയിരുന്നത്. വ്യാപക പരാതികള്‍ ഉയര്‍ന്നതോടെയാണ് ആഭ്യന്തര ടെര്‍മിനലിലേക്ക് മാറ്റിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT