മുന്നാക്കവിഭാഗ കമീഷന്‍ ബില്‍ സെലക്ട് കമ്മിറ്റിക്ക്

തിരുവനന്തപുരം: മുന്നാക്ക വിഭാഗങ്ങള്‍ക്കുള്ള 2015ലെ കേരള സംസ്ഥാന കമീഷന്‍ ബില്‍ നിയമസഭ സെലക്ട് കമ്മിറ്റിക്ക് വിട്ടു. പ്രതിപക്ഷബഹളം കാരണം ബില്ലിന്മേലുള്ള ചര്‍ച്ച സ്പീക്കര്‍ ഒഴിവാക്കി. സംസ്ഥാനത്തെ 26 ശതമാനത്തോളം വരുന്ന മുന്നാക്ക ജനവിഭാഗങ്ങളിലെ ബഹുഭൂരിപക്ഷം വരുന്ന പിന്നാക്കക്കാര്‍ക്ക് സര്‍ക്കാറിന്‍െറ ക്ഷേമപ്രവര്‍ത്തനങ്ങളുടെ ആനുകൂല്യം ലഭിക്കാത്ത സാഹചര്യത്തിലാണ് പ്രത്യേക കമീഷന്‍ രൂപവത്കരിക്കുന്നതെന്ന് ബില്‍ അവതരിപ്പിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. സുപ്രീംകോടതിയിലോ ഹൈകോടതിലോ സേവനമനുഷ്ഠിക്കുന്ന ജഡ്ജി ചെയര്‍മാനായി നാംലംഗ കമീഷനെ നിയമിക്കുമെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.