മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടിനായി കേന്ദ്രത്തെ സമീപിക്കുമെന്ന്​ മുഖ്യമന്ത്രി

തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടിനായി കേന്ദ്രത്തെ സമീപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. മുല്ലപ്പെരിയാർ വിഷയത്തിൽ മുഖ്യമന്ത്രിയും ജലവിഭവ മന്ത്രിയും ഇടപെടുന്നില്ലെന്ന പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദെൻറ ആരോപണത്തിന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
തമിഴ്നാടിന് വെളളം കേരളത്തിന് സുരക്ഷ എന്നതാണ് സംസ്ഥാന സർക്കാറിെൻറ നിലപാട്. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കണം എന്നതാണ് കേരളത്തിെൻറ ആവശ്യം. ഇക്കാര്യത്തിൽ കേന്ദ്രം കേരളത്തോട് അകലം പാലിക്കുകയാണ്. വിഷയത്തിൽ ഇടപെടണമെന്ന്  ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയരുകയാണ്. ജലനിരപ്പ് ഉയർന്നതോടെ അണക്കെട്ടിെൻറ വിവിധ ഭാഗങ്ങളിൽ ചോർച്ച കണ്ടെത്തിയിരുന്നു. മുല്ലപ്പെരിയാറിലെ ജനങ്ങളുെട ആശങ്ക പരിഹരിക്കുന്നതിൽ സർക്കാറിന് വീഴ്ച പറ്റിയെന്നും വി.എസ് ആരോപിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.