ജുഡീഷ്യല്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ഹരജി

കൊച്ചി: ഫോര്‍ട്ട്കൊച്ചി ബോട്ട് ദുരന്തത്തിന്‍െറ പശ്ചാത്തലത്തില്‍ 2011ലെ ജുഡീഷ്യല്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ സര്‍ക്കാറിനോട് ഉത്തരവിടണമെന്നാവശ്യപ്പെട്ട് ഹൈകോടതിയില്‍ ഹരജി. 2009ലെ തേക്കടി ദുരന്തം അന്വേഷിച്ച സെഷന്‍സ് ജഡ്ജി ഇ. മൊയ്തീന്‍കുഞ്ഞ് കമീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ശിപാര്‍ശ നടപ്പാക്കാത്തതാണ് കൊച്ചിയിലെ ദുരന്തത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടി പള്ളുരുത്തി സ്വദേശി ദിലീപ് സുബ്രഹ്മണ്യമാണ് അഡ്വ. ബേസില്‍ അട്ടിപ്പേറ്റി മുഖേന ഹരജി നല്‍കിയത്. ബോട്ട് ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് കുറഞ്ഞത് 25 ലക്ഷം വീതമെങ്കിലും സര്‍ക്കാര്‍ ആശ്വാസ ധനം അനുവദിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.  കൊച്ചിന്‍ പോര്‍ട്ട് മേഖലയില്‍ ഗതാഗതം നടത്തുന്ന ജലയാനങ്ങള്‍ക്ക് 1947ലെ കൊച്ചിന്‍ ഹാര്‍ബര്‍ ക്രാഫ്ട് റൂള്‍സ്, 2010ലെ കേരള ഇന്‍ലാന്‍ഡ് വെസല്‍സ് റൂള്‍സ് എന്നീ നിയമങ്ങള്‍ കര്‍ശനമായി ബാധകമാക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.