ജയിലില്‍ നിന്ന് ഇനി ഫാഷന്‍ വസ്ത്രങ്ങളും; മോഡലുകളാകാന്‍ താരങ്ങള്‍

തിരുവനന്തപുരം: കേരളത്തിന്‍െറ തനതുപാരമ്പര്യവും ന്യൂജനറേഷന്‍ ട്രെന്‍റും ഒത്തൊരുമിക്കുന്ന വസ്ത്രശേഖരങ്ങളുമായി ജയില്‍വകുപ്പ് ഒരുക്കുന്ന ‘ഫ്രീ ഫാഷനിസ്റ്റ’യുടെ മോഡലുകളാകാന്‍ പ്രമുഖ സിനിമ^കായിക താരങ്ങള്‍. സാമൂഹിക, സാംസ്കാരിക, കായികരംഗത്തെ അരഡസനോളം പ്രമുഖരെ ‘ഫ്രീ ഫാഷനിസ്റ്റ’ ബ്രാന്‍ഡ് പ്രമോട്ടര്‍മാരാക്കാനാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ ഫോട്ടോഷൂട്ട് സംഘടിപ്പിച്ചിരുന്നു. ഇതിന്‍െറ തുടര്‍ച്ചയെന്നോണമാണ് താരങ്ങളെ എത്തിക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യതയും സ്വാധീനവുമുള്ള എഴുത്തുകാരെയും പുതിയ സംരംഭത്തിന്‍െറ അഭ്യുദയകാംക്ഷികളായി എത്തിക്കും. സംവിധായകന്‍ ശ്യാമപ്രസാദ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഇത്തരം വസ്ത്രങ്ങളണിഞ്ഞ് പൊതുപരിപാടികളില്‍ പങ്കെടുക്കും.

മുന്‍ ജയില്‍ ഡി.ജി.പി ടി.പി. സെന്‍കുമാര്‍  ജയില്‍ ബ്രാന്‍ഡിന് ചാനല്‍ അഭിമുഖങ്ങളിലൂടെ നല്ല പ്രചാരണമാണ് നല്‍കിയത്. വസ്ത്രവ്യാപാര രംഗത്തെ കോര്‍പറേറ്റുകളോട് കിടപിടിക്കാന്‍ വ്യത്യസ്തമായ വഴികള്‍ കണ്ടത്തൊനുള്ള തയാറെടുപ്പിലാണ് ജയില്‍ വകുപ്പ്. ജയില്‍പുള്ളികളില്‍ മാനസികപരിവര്‍ത്തനത്തിനും അവര്‍ക്ക് തൊഴില്‍ നൈപുണ്യം നല്‍കുന്നതിനുമാണ് വസ്ത്രനിര്‍മാണരംഗത്തേക്ക് കടക്കുന്നതെന്ന് ജയില്‍ ഡി.ജി.പി ലോക്നാഥ് ബഹ്റ പറഞ്ഞു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഉപയോഗിക്കാവുന്ന ഡിസൈനര്‍ കുര്‍ത്ത, ചുരിദാര്‍ തുടങ്ങി ഒരുപിടി വസ്ത്രങ്ങളാണ് വിപണിയില്‍ എത്തിക്കുന്നത്.

ഏതു പ്രായക്കാര്‍ക്കും ഉപയോഗിക്കാവുന്ന ‘പമ്പ’ കലക്ഷന്‍സ്, യുവാക്കള്‍ക്കായി ‘നാലുകെട്ട്’, ‘വാല്‍കണ്ണാടി’, ‘പൂരം’ കലക്ഷന്‍ എന്നിവയാണ് പ്രധാന ഉല്‍പന്നങ്ങള്‍. സംസ്ഥാനത്തെ ജയിലുകളില്‍ പ്രത്യേകം ഒരുക്കുന്ന കൗണ്ടറുകള്‍ മുഖേനയാകും വില്‍പന. ഓണ്‍ലൈന്‍ വിപണി കണ്ടത്തെുന്നതിന് വെബ്സൈറ്റും ആരംഭിക്കും. ഡിജിറ്റല്‍ ബ്രോഷര്‍ തയാറാക്കും. ഡല്‍ഹി, മുംബൈ, ഹൈദരാബാദ് സെന്‍ട്രല്‍ ജയിലുകളിലും ‘ഫ്രീ ഫാഷനിസ്റ്റ’ കൗണ്ടറുകള്‍ തുടങ്ങും. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്ന് തെരഞ്ഞെടുത്ത, കലാനൈപുണ്യമുള്ള 25 തടവുകാരാണ് വസ്ത്രശേഖരമൊരുക്കുന്നത്.  സെപ്റ്റംബറില്‍  ഉല്‍പന്നങ്ങള്‍ വിപണിയിലത്തെും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.