അതിരപ്പിള്ളി പിക്നിക് സ്പോട്ട്: സന്ദര്‍ശകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ

അതിരപ്പിള്ളി: അതിരപ്പിള്ളി, ചാര്‍പ്പ, വാഴച്ചാല്‍ എന്നിവിടങ്ങളിലെ പിക്നിക് സ്പോട്ട് സന്ദര്‍ശകര്‍ക്ക് ഇനി ഇന്‍ഷുറന്‍സ് പരിരക്ഷയും. മരണപ്പെടുന്നവര്‍ക്ക് ഒരുലക്ഷം രൂപയും അപകടം സംഭവിച്ചാല്‍ ആശുപത്രി ചെലവായി 3,000 രൂപ വരെയും നല്‍കും. ആശുപത്രിയിലത്തെിക്കാന്‍ 500 രൂപ ലഭിക്കും. പ്രവേശ ടിക്കറ്റെടുത്തവര്‍ക്ക്  മാത്രമായിരിക്കും നഷ്ടപരിഹാരം. വാഴച്ചാല്‍ വനവികസന ഏജന്‍സി യുനൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി വനസംരക്ഷണ സമിതി 3,55,000 രൂപ നല്‍കണം. പ്രതിവര്‍ഷം മരണപ്പെടുന്ന 30 പേര്‍ക്ക് വരെ ഒരുലക്ഷം ലഭിക്കും. യുനൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി റീജനല്‍ മാനേജര്‍ രാമചന്ദ്രനില്‍ നിന്ന് വാഴച്ചാല്‍ ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ എന്‍. രാജേഷ് രേഖകള്‍ ഏറ്റുവാങ്ങി. വാഴച്ചാല്‍ ഡോര്‍മിറ്ററിയില്‍ നടന്ന ചടങ്ങില്‍ വനസംരക്ഷണ സമിതി പ്രസിഡന്‍റ് പി.കെ. ഇന്ദിര അധ്യക്ഷത വഹിച്ചു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.