വിഴിഞ്ഞം: ഹരിത ട്രൈബ്യൂണലിന് സഹജമായ അധികാരമില്ലെന്ന്‌ സുപ്രീംകോടതി

ന്യൂഡല്‍ഹി: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ ഉത്തരവ് പുറപ്പെടുവിച്ച ഹരിത ട്രൈബ്യൂണലിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശം. സൂര്യന് കീഴില്‍ നടക്കുന്ന എല്ലാ വിഷയങ്ങളിലും ഇടപെടാന്‍ ട്രൈബ്യൂണലിന് അധികാരമുണ്ടോയെന്ന് കോടതി ചോദിച്ചു.

ഹൈകോടതിക്കു സമാനമായ അധികാരം ട്രൈബ്യൂണലിനുണ്ടെന്ന് കരുതാനാകില്ല. സഹജമായ അധികാരം ഹരിത ട്രൈബ്യൂണലിനില്ളെന്നും നിയമപരമായ അധികാരം മാത്രമാണുള്ളതെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ഹരിത ട്രൈബ്യൂണല്‍ വിധിക്കെതിരെ കേരള സര്‍ക്കാരും തുറമുഖ അതോറിറ്റിയും നല്‍കിയ ഹരജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്തു അധ്യക്ഷനായ ബെഞ്ചിന്‍െറ വിമര്‍ശം. പദ്ധതിയുടെ വിശദാംശങ്ങള്‍ അറിയിക്കാന്‍ കേരള സര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദേശം നല്‍കി.

എതിര്‍ വാദങ്ങളുണ്ടെങ്കില്‍ അവ സമര്‍പ്പിക്കാന്‍ പരാതിക്കാരന്‍ വില്‍ഫ്രെഡിന് കോടതി സമയം അനുവദിച്ചു. നാലാഴ്ചക്ക് ശേഷം കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.