ഓപറേഷന്‍ തിയേറ്ററിലെ ഓണാഘോഷം: നടപടിയില്‍ പ്രതിഷേധിച്ച് നഴ്സുമാര്‍

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഓപറേഷന്‍ തിയേറ്ററിനുള്ളില്‍ ഓണാഘോഷം നടത്തിയതിനെതിരായ നടപടിയില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ രംഗത്ത്. രണ്ട് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രാവിലെ ഒരു വിഭാഗം നഴ്സുമാരാണ് പ്രതിഷേധം സംഘടിപ്പിച്ചത്. അത്യാഹിത വിഭാഗത്തിന് മുമ്പില്‍ നടത്തിയ പ്രതിഷേധ പരിപാടിയില്‍ 150ലധികം നഴ്സുമാര്‍ പങ്കെടുത്തു. അവശ്യ സര്‍വീസിലുള്ളവര്‍ മാത്രമാണ് രാവിലെ ജോലിയില്‍ പ്രവേശിച്ചത്.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഓപറേഷന്‍ തിയറ്ററില്‍ ഓണപ്പൂക്കളമിടുകയും ഓണസദ്യ വിളമ്പുകയും ചെയ്ത സംഭവത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് ചൊവ്വാഴ്ച അച്ചടക്കനടപടി സ്വീകരിച്ചത്. സംഭവ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹെഡ്നഴ്സിനെ സര്‍ക്കാര്‍ സ്ഥലം മാറ്റുകയും അനസ്തേഷ്യാ വിഭാഗം മേധാവിക്കു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. ആരോഗ്യവകുപ്പു സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ വകുപ്പ് മന്ത്രി വി.എസ് ശിവകുമാറാണ് നടപടി സ്വീകരിച്ചത്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.