തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ക്ക് പച്ചക്കൊടി വീശി വിദഗ്ധസമിതി റിപ്പോര്‍ട്ട്. ഉന്നത വിദ്യാഭ്യാസരംഗത്ത് സംസ്ഥാനം പിന്നിലാണെന്നും സ്വകാര്യ സര്‍വകലാശാലകള്‍ വരുന്നത് ഇതിന് പരിഹാരമാകുമെന്നുമാണ് എം.ജി സര്‍വകലാശാല മുന്‍ വൈസ്ചാന്‍സലര്‍ ഡോ. സിറിയക് തോമസ് ചെയര്‍മാനും പ്രഫ. സി.ഐ. അബ്ദുറഹിമാന്‍ കണ്‍വീനറുമായ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ട് ഈ മാസം 31ന് ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന് സമര്‍പ്പിക്കും. കൗണ്‍സിലിന്‍െറ അംഗീകാരത്തിനുശേഷം റിപ്പോര്‍ട്ട് സര്‍ക്കാറിന് കൈമാറും. 2020 ഓടുകൂടി രാജ്യത്ത് 1500 സര്‍വകലാശാലകള്‍ വേണമെന്നാണ് നാഷനല്‍ നോളജ് കമീഷന്‍െറ അഭിപ്രായമെന്നും ഈ ലക്ഷ്യം കൈവരിക്കാന്‍ സ്വകാര്യ സര്‍വകലാശാലകള്‍ ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉന്നത വിദ്യാഭ്യാസരംഗത്തെ എന്‍റോള്‍മെന്‍റ് അനുപാതം 20 ശതമാനത്തിലത്തെിക്കാനുള്ള ലക്ഷ്യത്തിന്‍െറ ഭാഗമായാണ് കമീഷന്‍െറ ഈ നിര്‍ദേശം. ഈ ലക്ഷ്യത്തിനൊപ്പമത്തൊന്‍ സര്‍ക്കാറിന് സാമ്പത്തിക പ്രയാസങ്ങളുണ്ട്. സ്വകാര്യ സര്‍വകലാശാലകളാണ് ഇതിന് പോംവഴി. സ്വകാര്യ സര്‍വകലാശാല അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ കൂടിയാലോചനകളില്‍ ഭൂരിഭാഗവും നിര്‍ദേശത്തെ അനുകൂലിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വിദ്യാര്‍ഥികളില്‍നിന്നും അധ്യാപകരില്‍നിന്നും ഇതുസംബന്ധിച്ച് ആശങ്കകളും ഉയര്‍ന്നിട്ടുണ്ട്. സുതാര്യത കുറവാണ് ഇവരില്‍ പലരും ചൂണ്ടിക്കാട്ടിയത്. ഇതിന് പരിഹാരം കാണുന്ന രീതിയിലായിരിക്കണം സര്‍വകലാശാലാ ആക്ടിന് രൂപംനല്‍കേണ്ടത്. വിദ്യാര്‍ഥി പ്രവേശത്തില്‍ സംവരണതത്ത്വങ്ങള്‍ പാലിക്കണം. ലാഭേച്ഛയോടെയായിരിക്കരുത് പ്രവര്‍ത്തനം. നടത്തിപ്പിന് ആവശ്യമായ ചെലവ് വിദ്യാര്‍ഥികളില്‍നിന്ന് ഫീസ് ആയി ഈടാക്കാം.
സര്‍വകലാശാല ആരംഭിക്കാന്‍ 20 കോടി രൂപ സര്‍ക്കാറിന്‍െറയും ഏജന്‍സിയുടെയും പേരില്‍ സംയുക്ത സ്ഥിരനിക്ഷേപമായി വേണം. ഇതിന് പുറമെ പ്രവര്‍ത്തനഫണ്ടായി 30 കോടിയും വേണം. 5000 ചതുരശ്ര മീറ്റര്‍ കെട്ടിടസൗകര്യം വേണം. നഗരപരിധിയിലാണെങ്കില്‍ 20 ഏക്കര്‍ ഭൂമിയും പഞ്ചായത്ത് പരിധിയിലാണെങ്കില്‍ 30 ഏക്കര്‍ ഭൂമിയും വേണം. നഗരപരിധിയില്‍ ഭരണകാര്യാലയവും നഗരത്തിന് പുറത്ത് അക്കാദമിക് കാമ്പസും എന്ന രീതിയും അനുവദിക്കും. ഈ രീതിയിലാണെങ്കില്‍ നഗരത്തില്‍ അഞ്ച് ഏക്കറും 15 ഏക്കര്‍ നഗരത്തിന് പുറത്തും വേണം. പഞ്ചായത്ത് പരിധിയില്‍ അക്കാദമിക് കാമ്പസ് സ്ഥാപിക്കുകയാണെങ്കില്‍ 25 ഏക്കറും നഗരത്തിലാണ് ഇതിന്‍െറ ഭരണകാര്യാലയമെങ്കില്‍ അഞ്ച് ഏക്കറും ഉണ്ടായിരിക്കണം.
സര്‍വകലാശാല തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ വിശദമായ പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. സര്‍ക്കാര്‍, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ തലത്തില്‍ നിയമിക്കുന്ന മൂന്നംഗ വിദഗ്ധ സമിതി ഇത് പരിശോധിച്ച് സര്‍വകലാശാലകള്‍ക്കായി ശിപാര്‍ശ സമര്‍പ്പിക്കണം.
ചുരുങ്ങിയത് മൂന്ന് പഠന വിഭാഗങ്ങള്‍; വിസിറ്റര്‍ പദവി ഗവര്‍ണര്‍ക്ക്
സ്വകാര്യ സര്‍വകലാശാലകള്‍ക്ക് ചുരുങ്ങിയത് മൂന്ന് പഠന വിഭാഗങ്ങളെങ്കിലും ഉണ്ടായിരിക്കണം. സര്‍വകലാശാലയുടെ വിസിറ്റര്‍ പദവി ഗവര്‍ണര്‍ക്കായിരിക്കണം. സര്‍വകലാശാല തുടങ്ങുന്ന ഏജന്‍സിയുടെ ശിപാര്‍ശപ്രകാരം വിദ്യാഭ്യാസ വിചക്ഷണനെ ചാന്‍സലറായി നിയമിക്കും. യു.ജി.സി നിര്‍ദേശിക്കുന്ന യോഗ്യതയുള്ള ആളായിരിക്കണം വൈസ്ചാന്‍സലര്‍. പ്രോ വൈസ്ചാന്‍സലര്‍, രജിസ്ട്രാര്‍, പരീക്ഷാ കണ്‍ട്രോളര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ എന്നീ പദവികളും ഉണ്ടായിരിക്കും. മൂന്ന് തലത്തിലുള്ള അക്കാദമിക്, ഭരണസമിതികളാണ് ശിപാര്‍ശ ചെയ്യുന്നത്.
കോര്‍ട്ട് ആയിരിക്കും ഭരണതലത്തിലെ പരമാധികാരസഭ. എക്സിക്യൂട്ടിവ് കൗണ്‍സിലും അക്കാദമിക് കൗണ്‍സിലും സ്വകാര്യ സര്‍വകലാശാലക്കുണ്ടായിരിക്കണം. നൂതന കോഴ്സുകള്‍ക്കും റിപ്പോര്‍ട്ടില്‍ ശിപാര്‍ശയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.