സംസ്ഥാനത്ത് മിനി അടിയന്തരാവസ്ഥ -കോടിയേരി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോള്‍ മിനി അടിയന്തരാവസ്ഥയാണ് നിലനില്‍ക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അടിയന്തരാവസ്ഥ കാലത്തേതിന് സമാനമായ നിലപാടാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിന്‍റേത്. നിയമസഭാ തെരഞ്ഞെടുപ്പ് വരെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടു പോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി.

തെരഞ്ഞെടുപ്പ് നീട്ടിവെച്ചാല്‍ ശക്തമായ പ്രക്ഷോഭം നടത്തും. യു.ഡി.എഫ് അനുകൂലരായ ഉദ്യോഗസ്ഥരെ കൊണ്ട് ക്രമക്കേട് നടത്താന്‍ നീക്കമുണ്ടെന്നും കോടിയേരി ആരോപിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷനെ ഭീഷണിപെടുത്തി തെരഞ്ഞെടുപ്പ് നീട്ടാനാണ് സര്‍ക്കാര്‍ ശ്രമം. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഗൂഢപദ്ധതിയാണ് ഒരുക്കുന്നത്. കമീഷനെ നോക്കുകുത്തിയാക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് യു.ഡി.എഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.