തിരുവനന്തപുരം: ശ്രീകാര്യം സി.ഇ.ടി എന്‍ജിനീയറിങ് കോളജില്‍ ഓണാഘോഷത്തിനിടെ വിദ്യാര്‍ഥികള്‍ ഓടിച്ച ജീപ്പിടിച്ച് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ പ്രതികളെ കണ്ടത്തൊന്‍ അന്വേഷണം മറ്റ് ജില്ലകളിലേക്ക് വ്യാപിപ്പിച്ചു. പ്രതികള്‍ ഒളിവില്‍ തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ പ്രത്യേക പൊലീസ് സംഘം പരിശോധന നടത്തുന്നുണ്ട്. അപകടത്തിനിടയാക്കിയ ജീപ്പ് ഓടിച്ചിരുന്ന കണ്ണൂര്‍ സ്വദേശി ബൈജുവിനായി സ്വദേശമായ കല്യാശ്ശേരിയിലും പൊലീസ് അന്വേഷണം നടത്തി. ഇയാള്‍ നാട്ടിലത്തെിയിട്ടില്ളെന്നാണ് സൂചന. കഴിഞ്ഞ ദിവസം മുതല്‍ ഇവരുടെ ഫോണുകള്‍ സ്വിച്ച് ഓഫാണ്. അവസാനമായി ഫോണ്‍ സിഗ്നല്‍ കണ്ടത്തെിയ പ്രദേശം കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. മൊഴി പ്രകാരം 15 ഓളം പേര്‍ക്കെതിരെയാണ് അന്വേഷണം. അതേസമയം, കൃത്യത്തില്‍ നേരിട്ട് ഏര്‍പ്പെട്ടെന്ന് ബോധ്യപ്പെടുന്നവര്‍ക്കെതിരെയേ നരഹത്യക്ക് കേസെടുക്കൂ. മരണം ഉണ്ടാകാന്‍ ഇടയുണ്ടെന്നറിഞ്ഞിട്ടും കോളജ് കാമ്പസില്‍ വാഹനം ഓടിച്ചുവെന്നാണ് കേസ്.
അതേസമയം,വിദ്യാര്‍ഥികളുടെ വാഹനങ്ങള്‍ കാമ്പസില്‍ പ്രവേശിപ്പിക്കുന്നതിന് കര്‍ശന വിലക്കുണ്ടായിട്ടും ലോറിയടക്കം ഉള്ളില്‍ കടന്നിട്ട് തടയാന്‍ കഴിയാതിരുന്നത് പ്രിന്‍സിപ്പലിന്‍െറ വീഴ്ചയാണെന്ന വിലയിരുത്തലുണ്ട്. തടയാന്‍ ശ്രമിച്ചിട്ട് വിദ്യാര്‍ഥികള്‍ അനുസരിച്ചില്ളെങ്കില്‍ പൊലീസിനെ അറിയിക്കാനുള്ള ബാധ്യതയുണ്ട്. എന്നാല്‍, ഇതുണ്ടായിട്ടില്ല. ഇക്കാര്യത്തില്‍ പ്രിന്‍സിപ്പലിന്‍െറ വീഴ്ച ചൂണ്ടിക്കാട്ടി ബന്ധപ്പെട്ട അധികൃതര്‍ പൊലീസിന് റിപ്പോര്‍ട്ട് നല്‍കുമെന്നും വിവരമുണ്ട്. ഇതിനിടെ സംഭവത്തില്‍ മനുഷ്യാവകാശകമീഷന്‍ കേസെടുത്തു. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍, സിറ്റി പൊലീസ് കമീഷണര്‍, കോളജ് പ്രിന്‍സിപ്പല്‍ എന്നിവരോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. സെപ്റ്റംബര്‍ നാലിന് തിരൂരില്‍ നടക്കുന്ന സിറ്റിങ്ങില്‍ കേസ് പരിഗണിക്കും. കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് വി.എസ്. ജോയി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമീഷന്‍ കേസെടുത്തത്.
അന്വേഷണത്തിന്‍െറ ഭാഗമായി ഘോഷയാത്രയുടെ വിഡിയോ ദൃശ്യങ്ങള്‍ പൊലീസ് സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്. കാമ്പസിലെ സി.സി ടി.വി കാമറ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഹോസ്റ്റല്‍ വളപ്പില്‍ മാത്രമാണ് ഓണാഘോഷത്തിന് അനുവാദം നല്‍കിയിരുന്നതെന്നാണ് ഒൗദ്യോഗിക വിശദീകരണം.
ആണ്‍കുട്ടികളുടെ ഹോസ്റ്റലിലെ ഓണാഘോഷവുമായി ബന്ധപ്പെട്ട ഘോഷയാത്ര കടന്നുപോകുന്നതിനിടെ ബുധനാഴ്ച വൈകിട്ടുണ്ടായ അപകടത്തിലാണ് സിവില്‍ എന്‍ജിനീയറിങ് അഞ്ചാം സെമസ്റ്റര്‍ വിദ്യാര്‍ഥി മലപ്പുറം നിലമ്പൂര്‍ വഴിക്കടവ് പഞ്ചായത്ത് അങ്ങാടി കുന്നത്ത് പുല്ലാഞ്ചേരി വീട്ടില്‍ ബഷീറിന്‍െറ മകള്‍ തസ്നി (20) മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.