സാമുദായിക ധ്രുവീകരണത്തിന് ബോധപൂര്‍വ ശ്രമം -എ.കെ. ആന്‍റണി

തിരുവനന്തപുരം: സംസ്ഥാനത്ത് സാമുദായിക ധ്രുവീകരണത്തിന് ബോധപൂര്‍വ ശ്രമങ്ങള്‍ നടക്കുന്നുവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്‍റണി. ആരെങ്കിലും അത്തരം ശ്രമം നടത്തിയാല്‍ തീപ്പൊരി കൂടുതല്‍ ആളിക്കത്തിക്കാന്‍ സഹായകരമായ സാമൂഹികാന്തരീക്ഷം കേരളത്തില്‍ പുതുതായുണ്ടെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കേരളത്തിലെ സാമൂഹികാന്തരീക്ഷവും സമുദായങ്ങളുടെ സാമ്പത്തിക^സാമൂഹിക ^രാഷ്ട്രീയ ശക്തി ബന്ധങ്ങളും ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ ശ്രമങ്ങള്‍ വിജയിപ്പിക്കാന്‍ സഹായിക്കുന്നതാണ്. ഈ  അന്തരീക്ഷം വളരാതിരിക്കാന്‍ മാത്രമല്ല, ഇല്ലാതാക്കാനുമുള്ള ശ്രമമാണ് നടത്തേണ്ടത്. സമുദായനീതിയും സാമൂഹികനീതിയും നിലനിര്‍ത്താന്‍ താക്കോല്‍ സ്ഥാനത്തിരിക്കുന്ന എല്ലാവരും ശ്രമം നടത്തണം. അതു നിലനിര്‍ത്തുന്നതില്‍ പോരായ്മകളുണ്ടെങ്കില്‍ പരിഹരിക്കണം. അതുവഴി ജനങ്ങളെ തമ്മിലടിപ്പിക്കുന്ന ശക്തികളെ പരാജയപ്പെടുത്തേണ്ടതുണ്ട്.

കേന്ദ്രത്തില്‍ ഭരണമാറ്റം ഉണ്ടായശേഷം രാജ്യത്തുടനീളം സാമുദായിക ധ്രുവീകരണം നടത്താനുള്ള  ആസൂത്രിത ശ്രമം നടക്കുന്നുണ്ട്. വീണുകിട്ടുന്ന ഒറ്റപ്പെട്ടതും ബോധപൂര്‍വവുമായി സൃഷ്ടിക്കുന്നതുമായ സംഭവങ്ങളിലൂടെ ജനങ്ങളില്‍ ചേരിതിരവുണ്ടാക്കി രാഷ്ട്രീയ ലാഭം കൊയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പ്രതിസന്ധിയുണ്ടെന്ന് കരുതുന്നില്ളെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.