റബര്‍ സബ്സിഡി 26 മുതല്‍ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് -മന്ത്രി കെ.എം.മാണി


തിരുവനന്തപുരം: റബര്‍ ഉല്‍പാദന പ്രോത്സാഹന പദ്ധതി പ്രകാരമുള്ള സബ്സിഡി തുക ആഗസ്റ്റ് 26 മുതല്‍ റബര്‍ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ഓണ്‍ലൈനായി കൈമാറുമെന്ന് മന്ത്രി കെ.എം. മാണി അറിയിച്ചു. ധന-കൃഷി വകുപ്പുകള്‍, റബര്‍ ബോര്‍ഡ്, എന്‍.ഐ.സി എന്നിവയുടെ ആഭിമുഖ്യത്തില്‍ ഇതിനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി.
2015-16 ബജറ്റില്‍ പ്രഖ്യാപിച്ച 300 കോടി രൂപയുടെ വിലസ്ഥിരത ഫണ്ട് ഉപയോഗിച്ച് രൂപം നല്‍കിയ പദ്ധതിയില്‍ ശനിയാഴ്ച വൈകുന്നേരം ഏഴുവരെ 203238 കര്‍ഷകര്‍ രജിസ്റ്റര്‍ ചെയ്തു. അവയില്‍ 96214 എണ്ണത്തിന്‍െറ വെരിഫിക്കേഷന്‍ പൂര്‍ത്തിയായി. 66510 എണ്ണം സ്ഥിരീകരിച്ചു. ആകെയുള്ള  2224 ആര്‍.പി.എസുകളില്‍ 1860 എണ്ണം രജിസ്റ്റര്‍ ചെയ്തു. അവയില്‍ 1833 സംഘങ്ങള്‍ സ്ഥിരീകരിച്ചു. 4429 പേര്‍ പര്‍ചേസ് ബില്ല് അപ്ലോഡ്  ചെയ്തു.
സബ്സിഡി തുക റബര്‍ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടു കൈമാറ്റം ചെയ്യുന്നതിന്‍െറ സംസ്ഥാനതല ഉദ്ഘാടനം ബുധനാഴ്ച ഉച്ചയ്ക്ക് 12ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ദര്‍ബാര്‍ ഹാളില്‍ നിര്‍വഹിക്കും. ധനമന്ത്രി കെ.എം. മാണി അധ്യക്ഷതവഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.