കേരളത്തില്‍ പഠനനിലവാരം കുറയുന്നു -എ.കെ. ആന്‍റണി

തിരുവനന്തപുരം: കേരളത്തില്‍ പഠനനിലവാരം കുറയുന്നുവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ.കെ. ആന്‍റണി. വിദ്യാലയങ്ങളുടെ എണ്ണത്തില്‍ മാത്രമാണ് സംസ്ഥാനം മുന്നില്‍. ഗുണനിലവാരത്തില്‍ പിന്നിലേക്ക് പോവുകയാണ്. ഇത് മെച്ചപ്പെടുത്താന്‍ അധ്യാപകരും സര്‍ക്കാറും ഒരുപോലെ ശ്രമിക്കണം. കെ.പി.എസ്.ടി.യു സംഘടിപ്പിച്ച  ജവഹര്‍ലാല്‍ നെഹ്റുവിന്‍െറ 125ാം ജന്മവാര്‍ഷികത്തിന്‍െറയും  ‘സെര്‍വ് സ്കൂള്‍ സേവ് സ്കൂള്‍’ പദ്ധതിയുടെയും ജനകീയ സദസ്സുകളുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

പൊതുവിദ്യാഭ്യാസമേഖലയെ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍  കാലഘട്ടത്തിന്‍െറ ആവശ്യമാണ്. സാങ്കേതികവിദ്യയുടെ വളര്‍ച്ചയനുസരിച്ച് പഠനരംഗത്തും മാറ്റം ഉണ്ടാവണം. ഓരോ വര്‍ഷവും പാഠ്യപദ്ധതി പരിഷ്കരിക്കുന്നത് പ്രായോഗികമല്ളെങ്കില്‍ മൂന്നുവര്‍ഷം കൂടുമ്പോഴെങ്കിലും പരിഷ്കരിക്കണം. അവകാശങ്ങളെപ്പറ്റി ബോധവാന്മാരാകുമ്പോഴും അധ്യാപകര്‍ കടമകള്‍ മറക്കരുതെന്നും ആന്‍റണി പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.